അഹമ്മദാബാദില്‍ ഇതുവരെ 14 ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ 247 വിക്കറ്റുകളും സ്പിന്നർമാർ പേരിലാക്കിയപ്പോള്‍ പേസർമാർക്ക് കിട്ടിയത് 166 വിക്കറ്റുകളാണ്.

അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റിനുള്ള പിച്ചിനെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. കറുപ്പും ചുവപ്പും നിറത്തിലുള്ള രണ്ട് പിച്ചുകള്‍ അഹമ്മദാബാദില്‍ തയ്യാറാണ്. ഇതില്‍ ഏതിലാവും മത്സരം എന്ന സസ്പെന്‍സ് തുടരുകയാണ്. അഹമ്മദാബാദില്‍ ജയിച്ച് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും രോഹിത് ശർമ്മയും കൂട്ടരും ലക്ഷ്യമിടുന്നു. അത്ര എളുപ്പമായിരിക്കുമോ അഹമ്മദാബാദിലെ പോരാട്ടം. ഇവിടെ മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഫലമെന്തായിരുന്നു എന്ന് പരിശോധിക്കാം.

അഹമ്മദാബാദില്‍ ഇതുവരെ 14 ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ 247 വിക്കറ്റുകളും സ്പിന്നർമാർ പേരിലാക്കിയപ്പോള്‍ പേസർമാർക്ക് കിട്ടിയത് 166 വിക്കറ്റുകളാണ്. ആദ്യം ബാറ്റ് ചെയ്തവരും രണ്ടാമത് ബാറ്റ് ചെയ്തവരും നാല് വീതം മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അഹമ്മദാബാദില്‍ ഏത് തരത്തിലുള്ള പിച്ചായിരിക്കും എന്ന് വ്യക്തമായിട്ടില്ലെങ്കിലും ടോസ് നേടുന്നവർ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കാനാണ് സാധ്യത. ഇന്ത്യയുടെ ഓസ്ട്രേലിയയും ചരിത്രത്തില്‍ ഇതുവരെ 105 ടെസ്റ്റ് മത്സരങ്ങളിലാണ് മുഖാമുഖം വന്നത്. ഇതില്‍ ഇന്ത്യ 32 കളികളില്‍ ജയിച്ചപ്പോള്‍ ഓസീസിന് 44 വിജയങ്ങളുണ്ട്. 28 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഒരെണ്ണം ടൈ ആയി. 

ഓസീസ് സ്ക്വാഡ്: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റർ ഹാന്‍സ്‍കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാർനസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മർഫി, മിച്ചല്‍ സ്റ്റാർക്ക്, മാറ്റ് കുനെമാന്‍. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്.

സ്‍പിന്നിനെ നന്നായി കളിക്കുന്ന മൂന്ന് ഇന്ത്യന്‍ ബാറ്റർമാരുടെ പേരുമായി ഗൗതം ഗംഭീർ