Asianet News MalayalamAsianet News Malayalam

കിവികള്‍ക്ക് ആദ്യ അടി കൊടുത്ത് പാണ്ഡ്യ; ന്യൂസിലന്‍ഡ് തിരിച്ചടിക്കുന്നു

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റിന് 385 റണ്‍സ് അടിച്ചെടുത്തിരുന്നു. 

IND vs NZ 3rd ODI Hardik Pandya strikes New Zealand lost early wicket
Author
First Published Jan 24, 2023, 6:29 PM IST

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്‌ടത്തോടെ തുടക്കം. ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ കിവീസ് ഓപ്പണര്‍ ഫില്‍ അലനെ ബൗള്‍ഡാക്കി. രണ്ട് പന്ത് നേരിട്ട അലന് റണ്ണൊന്നും നേടാനായില്ല. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 73-1 എന്ന സ്കോറിലാണ് സന്ദര്‍ശകര്‍. ദേവോണ്‍ കോണ്‍വേയും(28 പന്തില്‍* 36) ഹെന്‍‌റി നിക്കോള്‍സുമാണ്(30 പന്തില്‍* 32) ക്രീസില്‍. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റിന് 385 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും സെഞ്ചുറികള്‍ നേടി. 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സാണ് ഹിറ്റ്‌മാന്‍ അടിച്ചുകൂട്ടിയത്. രോഹിത്തിന്‍റെ മുപ്പതാം ഏകദിന സെഞ്ചുറിയാണിത്. അതേസമയം നാലാം ഏകദിന ശതകം നേടിയ ഗില്‍ 78 പന്തില്‍ 13 ഫോറും 5 സിക്‌സും ഉള്‍പ്പടെ 112 റണ്ണെടുത്തു. ഒന്നാം വിക്കറ്റില്‍ ഗില്‍-രോഹിത് സഖ്യം 212 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത്തിനെ ബ്രേസ്‌വെല്ലും ഗില്ലിനെ ടിക്‌നെറുമാണ് പുറത്താക്കിയത്. 

വിരാട് കോലി(36), ഇഷാന്‍ കിഷന്‍(17), സൂര്യകുമാര്‍ യാദവ്(14), ഹാര്‍ദിക് പാണ്ഡ്യ(38 പന്തില്‍ 54), വാഷിംഗ്‌ടണ്‍ സുന്ദര്‍(9), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(25), കുല്‍ദീപ് യാദവ്(3), ഉമ്രാന്‍ മാലിക്(2*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും ബ്ലെയര്‍ ടിക്‌നറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ബ്രേസ്‌വെല്‍ ഒരാളെ മടക്കി. പക്ഷേ ഡഫി 10 ഓവറില്‍ 100 റണ്‍സ് വിട്ടുകൊടുത്തു. 

അവസാനിച്ചത് 1,100 ദിവസത്തെ കാത്തിരിപ്പ്; മഞ്ജരേക്കറും രോഹിത്തും പറഞ്ഞപോലെ തന്നെ സംഭവിച്ചു!

Follow Us:
Download App:
  • android
  • ios