ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. അതേസമയം ബെംഗളൂരുവിലെ കാലാവസ്ഥ മത്സരത്തിന് ഭീഷണിയാണ്.
ബെംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക(India vs South Africa) ടി20 പരമ്പര വിജയികളെ തീരുമാനിക്കുന്ന ആവേശപ്പോരാട്ടം അല്‍പസമയത്തിനകം. അഞ്ചാം ടി20യില്‍(IND vs SA 5th T20Is) ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൌളിംഗ് തെരഞ്ഞെടുത്തു. സ്ഥിരം നായകന്‍ തെംബാ ബാവുമ ഇന്ന് കളിക്കുന്നില്ല. മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. ട്രിസ്റ്റണ്‍ സ്റ്റബ്സ്, റീസാ ഹെന്‍ഡ്രിക്സ്, കാഗിസോ റബാഡ എന്നിവർ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല.
ഇന്ത്യ: Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan
ദക്ഷിണാഫ്രിക്ക: Quinton de Kock(w), Reeza Hendricks, Rassie van der Dussen, David Miller, Heinrich Klaasen, Tristan Stubbs, Dwaine Pretorius, Kagiso Rabada, Keshav Maharaj(c), Lungi Ngidi, Anrich Nortje
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര വിജയികളെ ഇന്നറിയാം. ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിക്കുകയാണ് നിലവില്‍. ആദ്യ രണ്ട് കളിയും തോറ്റതിന് ശേഷം രാജ്യാന്തര ടി 20 പരമ്പര നേടുന്ന ആദ്യ നായകനെന്ന ചരിത്ര നേട്ടം നായകന്‍ റിഷഭ് പന്തിനെ ഇന്ന് കാത്തിരിക്കുന്നു. മഴമൂലം മത്സരം നടക്കാതിരുന്നാല്‍ പരമ്പര വിജയികള്‍ക്കുള്ള പേടിഎം ട്രോഫി ഇരു ടീമുകളും പങ്കിടും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളെവെച്ച് കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയുടെ മറികടന്നാല്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയാവാനുള്ള മത്സരത്തില്‍ കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും മേല്‍ റിഷഭ് പന്തിന് മുന്‍തൂക്കം ലഭിക്കുമെന്ന് കരുതുന്നവരുണ്ട്.
ഓസ്ട്രേലിയയില്‍ 200 ചേസ് ചെയ്യാന്‍ കരുത്തന്‍; ഇംപാക്ട് പ്ലേയറുടെ പേരുമായി നെഹ്റ
