Asianet News MalayalamAsianet News Malayalam

IND vs SA : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏകദിനത്തിലും ഇനി രോഹിത് നയിക്കും

രോഹിത് ശര്‍മയെ ഏകദിന ടീമിന്‍റെ നായകനായും തെരഞ്ഞെടുത്തു. വിരാട് കോലിക്ക് പകരമാണ് രോഹിത് ഏകദിന ടീമിന്‍റെ നായകനാവുന്നത്. ടി20 ലോകകപ്പിന് പിന്നാലെ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച കോലിക്ക് പകരം രോഹിത് ടി20 ടീമിന്‍റെ നായകനായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

IND vs SA : Indias squad for Tests against South Africa announced, Rohit Sharma naed Vice Captain
Author
Mumbai, First Published Dec 8, 2021, 7:42 PM IST

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള(IND vs SA) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ(Team India) പ്രഖ്യാപിച്ചു. മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കായി18 അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. വിരാട് കോലി(Virat Kohli) നായകനാകുന്ന ടീമില്‍ രോഹിത് ശര്‍മയാണ്(Rohit Sharma) വൈസ് ക്യാപ്റ്റന്‍.

രോഹിത് ശര്‍മയെ ഏകദിന ടീമിന്‍റെ നായകനായും തെരഞ്ഞെടുത്തു. വിരാട് കോലിക്ക് പകരമാണ് രോഹിത് ഏകദിന ടീമിന്‍റെ നായകനാവുന്നത്. ടി20 ലോകകപ്പിന് പിന്നാലെ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച കോലിക്ക് പകരം രോഹിത് ടി20 ടീമിന്‍റെ നായകനായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

സമീപകാലത്ത് ഫോമിലല്ലാതിരുന്ന നിലവിലെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(Ajinkya Rahane) ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഫോമിലല്ലാത്തതിന്‍റെ പേരില്‍ രഹാനെക്കൊപ്പം വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയും(Pujara) 18 അംഗ ടീമിലുണ്ട്. പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ഓപ്പണര്‍ കെ എല്‍ രാഹുല്‍(KL Rahul) തിരിച്ചെത്തിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലില്ല.

ശ്രേയസ് അയ്യരും ജയന്ത് യാദവും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തഴയപ്പെട്ട ഹനുമാ വിഹാരി ടീമിലെത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി. പേസര്‍മാരായി ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്. വൃദ്ധിമാന്‍ സാഹ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോള്‍ ശ്രീകര്‍ ഭരത് പുറത്തായി.

18 അംഗ ടീമിന് പുറമെ നവദീപ് സെയ്നി ഇടംകൈയന്‍ സ്പിന്നര്‍ സൗരഭ് കുമാര്‍, പേസര്‍ ദീപക് ചാഹര്‍, ഇടംകൈയന്‍ പേസറായ അര്‍സാന്‍ നാഗ്‌വാസ്വാല എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം 26ന് സെഞ്ചൂറിയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ജനുവരി മൂന്ന് മുതല്‍ വാണ്ടറേഴ്സില്‍ രണ്ടാം ടെസ്റ്റും 11 മുതല്‍ കേപ്ടൗണില്‍ മൂന്നാം ടെസ്റ്റും നടക്കും.

India’s Test squad: Virat Kohli (Captain), Rohit Sharma (vice-captain), KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant (wk), Wriddhiman Saha (wk), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Md. Siraj.

Standby Players: Navdeep Saini, Saurabh Kumar, Deepak Chahar, Arzan Nagwaswalla.

Follow Us:
Download App:
  • android
  • ios