Asianet News MalayalamAsianet News Malayalam

അടിച്ചുപൊളിച്ച് രാഹുല്‍ ത്രിപാഠി മടങ്ങി; രണ്ട് വിക്കറ്റ് വീണ് ഇന്ത്യ

ടീം ഇന്ത്യ പൂനെയിലെ രണ്ടാം മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെ ഇറങ്ങിയപ്പോള്‍ ലങ്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്

IND vs SL 3rd T20I Team India moving forward after Ishan Kishan out in very first over
Author
First Published Jan 7, 2023, 7:31 PM IST

രാജ്‌കോട്ട്: ശ്രീലങ്കയ്ക്ക് എതിരായ അവസാന ട്വന്‍റി 20യില്‍ പവര്‍പ്ലേയ്‌ക്കിടെ രണ്ട് വിക്കറ്റ് നഷ്‌ടമാക്കി ഇന്ത്യ. ഇന്നിംഗ്‌സിലെ നാലാം പന്തില്‍ ഇഷാന്‍ കിഷനെ നഷ്‌ടമായ ഇന്ത്യ രാഹുല്‍ ത്രിപാഠി, ശുഭ്‌മാന്‍ ഗില്‍ എന്നിവരിലൂടെ തിരിച്ചടിച്ചെങ്കിലും ത്രിപാഠി ആറാം ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായി. ഇഷാന്‍ രണ്ട് പന്തില്‍ ഒന്നും ത്രിപാഠി 16 പന്തില്‍ 35 ഉം റണ്‍സാണ് നേടിയത്. പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 53-2 എന്ന നിലയിലാണ് ഇന്ത്യ. ശുഭ്‌മാന്‍ ഗില്ലും(14*), സൂര്യകുമാര്‍ യാദവുമാണ്(0*) ക്രീസില്‍. പവര്‍പ്ലേയിലെ ആദ്യ ഓവറില്‍ ഏഴും പിന്നാലെ 0, 15, 5, 12, 14
എന്നിങ്ങനെയുമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേടിയത്. 

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം ഇന്ത്യ പൂനെയിലെ രണ്ടാം മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെ ഇറങ്ങിയപ്പോള്‍ ലങ്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ഭാനുക രജപക്‌സെയ്ക്ക് പകരം അവിഷ്‌ക ഫെര്‍ണാണ്ടോ പ്ലേയിംഗ് ഇലവനിലെത്തി. ഇരു കൂട്ടരും ഓരോ മത്സരം വീതം വിജയിച്ചതിനാല്‍ ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. 

ഇന്ത്യന്‍ ഇലവന്‍: Ishan Kishan(w), Shubman Gill, Suryakumar Yadav, Rahul Tripathi, Hardik Pandya(c), Deepak Hooda, Axar Patel, Shivam Mavi, Umran Malik, Arshdeep Singh, Yuzvendra Chahal

ശ്രീലങ്ക ഇലവന്‍: Pathum Nissanka, Kusal Mendis(w), Avishka Fernando, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan Madushanka

മുംബൈയിൽ ടീം ഇന്ത്യയും പൂനെയിൽ ശ്രീലങ്കയും ജയിച്ചതോടെ രാജ്കോട്ടിലെ പോരാട്ടത്തിന് ഫൈനലിന്‍റെ ആവേശമാണ്. പുതിയ നായകൻ ഹാർദിക് പാണ്ഡ്യക്ക് കീഴിൽ യുവതാരങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യൻ മണ്ണിലെ ആദ്യ ടി20 പരമ്പര വിജയമാണ് ശ്രീലങ്കയുടെ ഉന്നം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്നത്തെ പ്രകടനം നിര്‍ണായകമാണ്. 

രാജ്‌കോട്ടില്‍ രാജകീയ പരമ്പര ജയത്തിന് ടീം ഇന്ത്യ; ടോസ് ജയിച്ച് ഹാര്‍ദിക് പാണ്ഡ്യ


 

Follow Us:
Download App:
  • android
  • ios