ലാഹിരു തിരിമാനെ (0)യാണ് മടങ്ങിയത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഒമ്പതിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ശ്രേയസ് അയ്യര്‍ (67), റിഷഭ് പന്ത് (50), രോഹിത് ശര്‍മ (46) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
ബംഗളൂരു: ഇന്ത്യക്കെതിരായ (IND vs SL) ബംഗളൂരു ടെസ്റ്റില്‍ ശ്രീലങ്ക തോല്‍വി ഭീതിയില്‍. 446 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ലങ്ക ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ ഒന്നിന് 28 എന്ന നിലയിലാണ്. ദിമുത് കരുണാരത്‌നെ (10), കുശാല്‍ മെന്‍ഡിസ് (16) എന്നിവരാണ് ക്രീസില്‍. ലാഹിരു തിരിമാനെ (0)യാണ് മടങ്ങിയത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഒമ്പതിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ശ്രേയസ് അയ്യര്‍ (67), റിഷഭ് പന്ത് (50), രോഹിത് ശര്‍മ (46) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. പ്രവീണ്‍ ജയവിക്രമ ലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. ലസിത് എംബുല്‍ഡെനിയക്ക് മൂന്ന് വിക്കറ്റുണ്ട്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്. ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ഇന്ന് ശ്രീലങ്കയെ പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കും മോശം തുടക്കമാണ് ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും മായങ്ക് അഗര്‍വാള്‍ (22) നിരാശപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോഴാണ് മായങ്ക് മടങ്ങുന്നത്. അഞ്ച് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ എംബുല്‍ഡെനിയയുടെ പന്തില്‍ പന്തില്‍ ധനഞ്ജയ ഡിസില്‍വയ്ക്ക് ക്യാച്ച് നല്‍കി. പിന്നാലെ രോഹിത്തും മടങ്ങി. ധനഞ്ജയയുടെ പന്തില്‍ എയ്ഞ്ചയോ മാത്യൂസിന് ക്യാച്ച്. രോഹിത് - വിഹാരി സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമതായി ക്രീസിലെത്തിയ വിഹാരിക്കും പിടിച്ചുനില്‍ക്കാനായില്ല. 35 റണ്‍സ് മാത്രമെടുത്ത താരത്തെ ജമവിക്രമ ബൗള്‍ഡാക്കി. കോലി (13) ജയവിക്രമയുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ടി20 ശൈലിയില്‍ ബാറ്റ് വീശിയ റിഷഭ് പന്താണ് ഇന്ത്യയുടെ സ്‌കോറിംഗിന് ഉണര്‍വ് നല്‍കിയത്. രണ്ട് സിക്‌സും ഏഴ് ഫോറും നേടിയ താരം ജയവിക്രമയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി. രവീന്ദ്ര ജഡേജ (22) വാലറ്റത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതിനിടെ ശ്രേയസിന്റെ ബാറ്റിംഗ് ഇന്ത്യയെ 300 കടത്താന്‍ സഹായിച്ചു. താരം ഒമ്പത് ബൗണ്ടറി നേടി. ആര്‍ അശ്വിന്‍ (13), അക്‌സര്‍ പട്ടേല്‍ (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
രണ്ടാംദിനം എട്ടിന് 66 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ലങ്കയുടെ നാല് വിക്കറ്റുകള്‍ 23 റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു. വെറും 35 പന്തുകളെ ലങ്കന്‍ ബാറ്റര്‍മാര്‍ ഇന്ന് നേരിട്ടുള്ളൂ. ഇതോടെ ടീം ഇന്ത്യ 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. 10 ഓവറില്‍ നാല് മെയ്ഡനടക്കം വെറും 24 റണ്‍സ് വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ഒന്നാം ഇന്നിംഗ്സില്‍ ആകെ 35.5 ഓവര്‍ മാത്രമേ ലങ്കയുടെ പോരാട്ടം നീണ്ടുനിന്നുള്ളൂ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 252ന് പുറത്തായിരുന്നു.
രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ അര്‍ധ സെഞ്ചുറിയുമായി പൊരുതിയ ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കക്കായി ലസിത് എംബുല്‍ഡെനിയയും പ്രവണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ രണ്ട് വിക്കറ്റെടുത്തു.
ഇതിനിടെ പന്ത് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമാണിപ്പോള്‍ പന്ത്. ഇതിഹാസതാരം കപില്‍ ദേവിനെയാണ് (ഗമുശഹ ഉല്) പന്ത് പിന്നിലാക്കിയത്. 1982ല്‍ പാകിസ്ഥാനെതിര കറാച്ചിയില്‍ കപില്‍ 30 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പന്ത് ഇന്ന് 28 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടത്തില്‍ 31 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷാര്‍ദുല്‍ ഠാക്കൂറാണ് മൂന്നാം സ്ഥാനത്ത്. ഓവലിലായിരുന്നു ഠാക്കൂറിന്റെ ഇന്നിംഗ്‌സ്. 2008ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 32 പന്തില്‍ 50 തികച്ച വിരേന്ദര്‍ സെവാഗ് നാലാമതാണ്.
