അതേസമയം, ഓസ്ട്രേലിയയില്‍ കൊവിഡ് ഐസോലേഷനില്‍ തുടരുന്ന വാനിന്ദു ഹസരങ്ക ടെസ്റ്റ് ടീമിലുമില്ല. ഐസോലേഷന്‍ പൂര്‍ത്തിയാക്കിയശേഷം ഹസരങ്ക ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള(IND vs SL) ടീമിനെ (Sri Lanka Test squad)പ്രഖ്യാപിച്ച് ശ്രീലങ്ക. ദിമുത് കരുണരത്നെ (Dimuth Karunaratne )നായകനായി 18 അംഗ ടീമിനെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചത്. മാര്‍ച്ച് അഞ്ചിന് മൊഹാലിയിലണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരം മാര്‍ച്ച് 12ന് ബെംഗലൂരുവില്‍ നടക്കും. ഡേ നൈറ്റ് മത്സരമാണ് രണ്ടാം ടെസ്റ്റ്.

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ മഹീഷ തീക്ഷണക്കും കുശാല്‍ മെന്‍ഡിസിനും പകരക്കാരെയും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരോഷന്‍ ഡിക്‌വെല്ലയും ധനഞ്ജയ ഡിസില്‍വയുമാണ് ടി20 പരമ്പരയില്‍ തീക്ഷണക്കും മെന്‍ഡിസിനും പകരക്കാരായി ഇടം നേടിയത്.

അതേസമയം, ഓസ്ട്രേലിയയില്‍ കൊവിഡ് ഐസോലേഷനില്‍ തുടരുന്ന വാനിന്ദു ഹസരങ്ക ടെസ്റ്റ് ടീമിലുമില്ല. ഐസോലേഷന്‍ പൂര്‍ത്തിയാക്കിയശേഷം ഹസരങ്ക ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

Scroll to load tweet…

ധനഞ്ജയ ഡിസില്‍വ ആണ് ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. കുശാല്‍ മെന്‍ഡിസിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നെസ് തെളിയിച്ചാല്‍ മാത്രമെ ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കുകയുള്ളൂവെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

പേസര്‍ സുരങ്ക ലങ്കമ്ല്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. ദുഷാന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ എന്നിവരാണ് ലക്‌മലിനൊപ്പം പേസ് നിരയിലുള്ളത്. ഹസരങ്കയുടെ അഭാവത്തില്‍ ലസിത് എംബുല്‍‍ഡെനിയ, ജെഫ്രി വാന്‍ഡെര്‍സെ, പ്രവീണ്‍ ജയവിക്രമെ എന്നിവരാണ് സ്പിന്നര്‍മാരായി ടീമിലിടം നേടിയത്.

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് 62 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയ ശ്രീലങ്ക ശനിയാഴ്ച രണ്ടാം ടി20 മത്സരത്തിനിറങ്ങും. മത്സരം തോറ്റാല്‍ ലങ്കക്ക് ടി20 പരമ്പര നഷ്ടമാവും.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീം: Dimuth Karunaratne(Captain),Pathum Nissanka,Lahiru Thirimanne,Dhananjaya de Silva(Vice-Captain),Kusal Mendis(subject to fitness),Angelo Mathews, Dinesh Chandimal,Charith Asalanka,Niroshan Dickwella, Chamika Karunaratne, Lahiru Kumara,Suranga Lakmal,Dushmantha Chameera,Vishwa Fernando, Jeffrey Vandersay, Praveen Jayawickrema, Lasith Embuldeniya.