ബൗളിംഗ് നിരയില്‍ രവി ബിഷ്ണോയി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ യുസ്‌വേന്ദ്ര ചാഹലും ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ബൗളര്‍മാരായുണ്ട്.
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ(IND vs WI 1st T20I) ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രോഹിത് ശര്‍മ(Rohit Sharma) ടി20 നായകനായി അരങ്ങേറുന്ന ആദ്യ മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റെ(KL Rahul) അഭാവത്തില്‍ ഇഷാന്‍ കിഷനാണ്(Ishan Kishan) രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.
വിരാട് കോലി(Virat Kohli) മൂന്നാം സ്ഥാനത്ത് ഇറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് വെങ്കടേഷ് അയ്യര്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയിലുള്ളത്. ബൗളിംഗ് നിരയില്‍ രവി ബിഷ്ണോയി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ യുസ്‌വേന്ദ്ര ചാഹലും ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ബൗളര്‍മാരായുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് ക്യാപ്റ്റനായി തിരിച്ചെത്തി. പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് ലോക റാങ്കിംഗില്‍ ഒന്നാമതെത്താം. ചെറിയ ബൗണ്ടറികളായതിനാല്‍ ചെറിയ സ്കോറുകള്‍ പ്രതിരോധിക്കുക എന്നത് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ദുുഷ്കരമാകുമെന്നാണ് സൂചന. ഇരു വശങ്ങളിലേക്കും 62, 68 മീറ്ററുകള്‍ മാത്രമാണ് ബൗണ്ടറിയുടെ നീളം. സ്ട്രെയിറ്റ് ബൗണ്ടറി 76 മീറ്റര്‍ മാത്രമാണ്.
India (Playing XI): Ishan Kishan, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Venkatesh Iyer, Deepak Chahar, Shardul Thakur, Harshal Patel, Ravi Bishnoi, Yuzvendra Chahal.
West Indies (Playing XI): Brandon King, Kyle Mayers, Nicholas Pooran(w), Rovman Powell, Kieron Pollard(c), Roston Chase, Romario Shepherd, Akeal Hosein, Odean Smith, Fabian Allen, Sheldon Cottrell.
