കൊല്‍ക്കത്തയിലാണ് ടി20 പരമ്പര. ഇരുവരും കൂടുതല്‍ പരിചരണത്തിനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഇരുവരുടേയു പകരക്കാരായി റിതുരാജ് ഗെയ്കവാദ്, ദീപക് ഹൂഡ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. 

അഹമ്മദാബാദ്: ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും (KL Rahul) സ്പിന്നര്‍ അക്‌സര്‍ പട്ടേലിനും (Axar Patel) വെസ്റ്റ് ഇന്‍ഡീസിനെതിരായ (IND vs WI) ടി20 പരമ്പര നഷ്ടമാവും. പരിക്കാണ് ഇരുവര്‍ക്കും വിനയായത്. വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് രാഹുലിന് പരിക്കേല്‍ക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

പിന്നാലെ ഗ്രൗണ്ട് വിട്ടതാരം മൂന്നാം ഏകദിനത്തില്‍ കളിച്ചിരുന്നില്ല. കൊല്‍ക്കത്തയിലാണ് ടി20 പരമ്പര. ഇരുവരും കൂടുതല്‍ പരിചരണത്തിനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഇരുവരുടേയു പകരക്കാരായി റിതുരാജ് ഗെയ്കവാദ്, ദീപക് ഹൂഡ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. 

ഇന്ത്യയുടെ പുതുക്കിയ ടി20 സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ദീപക് ഹുഡ, ഷാര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍. 

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയുരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനവും ഇന്ത്യ ജയിച്ചിരുന്നു. അവസാന മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.