തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഇതുകണ്ട് അരിശം അടക്കാനായില്ല. നിലത്തു വീണ പന്ത് കാലുകണ്ട് തട്ടിത്തെറിപ്പിച്ചാണ് രോഹിത് തന്‍റെ ദേഷ്യം തീര്‍ത്തത്. ഓരോ റണ്ണും വിലപ്പെട്ട സാഹചര്യത്തില്‍ പന്ത് ഓവര്‍ ത്രോ പോയില്ലെന്നത് ഭാഗ്യമായി. പിന്നാലെ ക്യാച്ചിനായി എന്തുകൊണ്ട് ശ്രമിച്ചില്ലെന്ന് റിഷഭ് പന്തിനോട് രോഹിത് ദേഷ്യത്തോടെ ചോദിക്കുകയും ചെയ്തു

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ(IND vs WI) രണ്ടാം മത്സരത്തില്‍ ഇന്ത്യ എട്ട് റണ്‍സിന്‍റെ ആവേശജയം നേടിയത് അവസാന ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ(Bhuvneshwar Kumar) ബൗളിംഗ് മികവിലായിരുന്നു. 187 റണ്‍സ് വിജയം പിന്തുടരവെ പതിനാറാം ഓവറില്‍ നിക്കോളാസ് പുരാനും(Nicholas Pooran) റോവ്മാന്‍ പവലും(Rovman Powell) അര്‍ധസെഞ്ചുറികളുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ വിജയപ്രതീക്ഷയിലായിരുന്നു വിന്‍ഡീസ്.

തന്‍റെ ബൗളര്‍മാരെ സമര്‍ത്ഥമായി വിനിയോഗിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകട്ടെ(Rohit Sharma) അവസാനം വരെ കളിയുടെ നിയന്ത്രണം കൈവിടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ഇതിനിടെ പതിനാറാം ഓവര്‍ എറിഞ്ഞ ഭുവി പവലിനെതിരെ ഷോട്ട് ബോള്‍ എറിഞ്ഞു. സിക്സിന് ശ്രമിച്ച പവലിന് പിഴച്ചു. ഉയര്‍ന്നുപൊന്തിയ പന്ത് ഭുവിക്ക് തന്നെ അനായാസം കൈയിലൊതുക്കാമായിരുന്നെങ്കിലും ഭുവി അത് അവിശ്വസനീയമായ രീതിയില്‍ നിലത്തിട്ടു.

Also Read: ഇഞ്ചുറി ടൈമില്‍ ഹൃദയം തകര്‍ത്ത് സമനില ഗോള്‍, എടികെക്കെതിരെ വിജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്

തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഇതുകണ്ട് അരിശം അടക്കാനായില്ല. നിലത്തു വീണ പന്ത് കാലുകണ്ട് തട്ടിത്തെറിപ്പിച്ചാണ് രോഹിത് തന്‍റെ ദേഷ്യം തീര്‍ത്തത്. ഓരോ റണ്ണും വിലപ്പെട്ട സാഹചര്യത്തില്‍ പന്ത് ഓവര്‍ ത്രോ പോയില്ലെന്നത് ഭാഗ്യമായി. പിന്നാലെ ക്യാച്ചിനായി എന്തുകൊണ്ട് ശ്രമിച്ചില്ലെന്ന് റിഷഭ് പന്തിനോട് രോഹിത് ദേഷ്യത്തോടെ ചോദിക്കുകയും ചെയ്തു.

Scroll to load tweet…

എന്നാല്‍ ഒരു ക്യാപ്റ്റന്‍ തന്‍റെ കളിക്കാരന് പറ്റിയ പിഴവിന് ഇങ്ങനെ പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും രോഹിത് പന്ത് ചവിട്ടിത്തെറിപ്പിക്കുന്ന വീഡിയോക്ക് താഴെ കോലി-രോഹിത് ആരാധകര്‍ തമ്മിലാണ് ഇപ്പോള്‍ പരസ്പരം പോര്‍ വിളിക്കുന്നത്.

രോഹിത്തിന്‍റെ പെരുമാറ്റം മോശമായിപ്പോയെന്നും ഒരു വിഭാഗം പറയുമ്പോള്‍ പന്ത് കാലുകൊണ്ട് തട്ടുന്നത് രോഹിത്തിന്‍റെ പതിവ് രീതിയാണെന്നും അത് ഭുവിയോടുള്ള അരിശം തീര്‍ത്തതല്ലും മറുവിഭാഗം പറയുന്നു. അതെന്തായാലും വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി മാറി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

രോഹിത്തിന്‍റെ രോഷപ്രകടനത്തിന് എന്തായാലും ഫലമുണ്ടായെന്നും ചിലര്‍ പറയുന്നുണ്ട്. നിര്‍ണായക 19-ാം ഓവര്‍ എറിഞ്ഞ ഭുവി നാല് റണ്‍സ് മാത്രമാണ് ആ ഓവറില്‍ വഴങ്ങിയത്. ഇതോടെ അവസാന ഓവറില്‍ വിന്‍ഡീസ് ജയിക്കാന്‍ 25 റണ്‍സ് വേണമെന്നായി. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ വിന്‍ഡീസ് രണ്ട് സിക്സ് അടക്കം 16 റണ്‍സടിക്കുകയും ചെയ്തു. എന്നാല്‍ മത്സരശേഷം ഭുവിയുടെ ബൗളിംഗിനെ രോഹിത് വാനോളം പുകഴ്ത്തുകയും ചെയ്തു.