Asianet News MalayalamAsianet News Malayalam

Harbhajan Singh : മടങ്ങിവരവ് അത്ര എളുപ്പമല്ല; യുവതാരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് ഹര്‍ഭജന്‍ സിംഗ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

IND vs WI Harbhajan Singh wants Team India should give more opportunity to young player
Author
Mumbai, First Published Jan 28, 2022, 3:09 PM IST

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വി മറക്കാന്‍ തയ്യാറെടുക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ (India vs West Indies) ഏകദിന-ടി20 പരമ്പരകളോടെ ടീം ഇന്ത്യ (Team India). ഇതിനായി ടീമിനെ ബുധനാഴ്‌ച ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. നായകന്‍ രോഹിത് ശര്‍മ്മയുടെ (Rohit Sharma) തിരിച്ചുവരവാണ് ഏറ്റവും വലിയ സവിശേഷത. ഇതിനൊപ്പം ടീമില്‍ തിരിച്ചെത്തുന്ന 27കാരനായ താരത്തിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കണം എന്ന് വാദിക്കുകയാണ് മുന്‍ സ്‌പിന്നർ ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). 

'വളരെ ദുര്‍ഘടമായ വെല്ലുവിളിയാണ് കുല്‍ദീപ് യാദവിന് മുന്നിലുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ വേണ്ടത്ര പരിചയമില്ലാതെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എളുപ്പമല്ല. ശസ്‌ത്രക്രിയക്ക് മുമ്പ് അധികം മത്സരങ്ങള്‍ കളിച്ചിരുന്നില്ല. കുല്‍ദീപിനെ സംബന്ധിച്ച് മാനസിക പരിശോധന കൂടിയാവും വിന്‍ഡീസിനെതിരായ മത്സരങ്ങള്‍. കുല്‍ദീപിന് നേരത്തെ വിക്കറ്റുകള്‍ ലഭിച്ചാല്‍ അയാളൊരു വേറിട്ട ബൗളറാകും. എന്നാല്‍ താളത്തില്‍ തിരിച്ചെത്താന്‍ അദേഹത്തിന് കുറച്ച് സമയം വേണ്ടിവന്നേക്കാം. മുന്‍ പ്രകടനങ്ങള്‍ പരിഗണിച്ച് കുല്‍ദീപിന് കൂടുതല്‍ അവസരവും സമയവും ആത്മവിശ്വാസവും നല്‍കുകയാണ് വേണ്ടത് എന്നാണ് എന്‍റെ നിര്‍ദേശം. ടീം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനാകും' എന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.  

വിന്‍ഡീസിനെതിരായ പരിമിത ഓവര്‍ പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. തുടഞരമ്പിനേറ്റ പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനം രോഹിത്തിന് നഷ്ടമായിരുന്നു. പേസ് ബൗളർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ദീപക് ഹൂഡയും കുൽദീപ് യാദവും രവി ബിഷ്ണോയിയും ആവേശ് ഖാനും ടീമിലെത്തി.

ടി20 ടീം: രോഹിത് ശർമ്മ(നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യർ, ദീപക് ചാഹർ, ഷർദ്ദുൽ ഠാക്കൂർ, രവി ബിഷ്ണോയി, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, വാഷിംഗ്‌ടർ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ. 

എകദിന ടീം: രോഹിത് ശർമ്മ(നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോലി, ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹർ, ഷർദ്ദുൽ ഠാക്കൂർ, വാഷിംഗ്‌ടർ സുന്ദർ, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാൻ.

Smriti Mandhana : വൈകരുത് വനിതാ ഐപിഎൽ; സ്‌മൃതി മന്ഥാനയുടെ പുരസ്‌കാര നേട്ടത്തില്‍ ബിജു ജോര്‍ജ്


 

Follow Us:
Download App:
  • android
  • ios