Asianet News MalayalamAsianet News Malayalam

IND vs WI: അവരെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല, ഒഴിവാക്കിയ രണ്ട് കളിക്കാരെക്കുറിച്ച് ആകാശ് ചോപ്ര

പലരും പുറത്തുപോകുകയും ചിലരൊക്കെ തിരിച്ചെത്തുകയും ചെയ്തെങ്കിലും ഏതാനും മാസം മുമ്പ് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന രണ്ട് കളിക്കാരെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്താണെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര

IND vs WI: No one is talking about him says Aakash Chopra on two Indian Players
Author
Delhi, First Published Jan 27, 2022, 8:59 PM IST

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ(SA vs IND) തോല്‍വക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ(IND vs WI) നാട്ടില്‍ നടക്കുന്ന ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ(Team India) സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ പലരും പുറത്തുപോകുകയും ചിലരൊക്കെ തിരിച്ചെത്തുകയും ചെയ്തു. ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയ്(Ravi Bishnoy)ആണ് സര്‍പ്രൈസായി ടീമിലെത്തിയ ഒരു കളിക്കാരന്‍. ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡയും(Deepak Hooda) ഏകദിന ടീമിലെത്തി.

അതുപോലെ കുല്‍ദീപ് യാദവ്(Kuldeep Yadav)) ഏറെക്കാലത്തെ ഇടവേളക്കുശേഷം തിരിച്ചുവരവ് നടത്തിയപ്പോള്‍ രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ പലരും പുറത്തുപോകുകയും ചിലരൊക്കെ തിരിച്ചെത്തുകയും ചെയ്തെങ്കിലും ഏതാനും മാസം മുമ്പ് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന രണ്ട് കളിക്കാരെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്താണെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര(Aakash Chopra).

IND vs WI: No one is talking about him says Aakash Chopra on two Indian Players

ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച വരുണ്‍ ചക്രവര്‍ത്തിയെയും(Varun Chakravarthy) രാഹുല്‍ ചാഹറിനെയുംക്കുറിച്ചാണ് (Rahul Chahar)ചോപ്രയുടെ ചോദ്യം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിച്ച അശ്വിന്‍ പരിക്കുമൂലം വിശ്രമം എടുക്കുകയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ബിസിസിഐ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ. അതുപോലെ ഏതാനും മാസം മുമ്പ് ടീമിലുണ്ടായിരുന്ന വരുണ്‍ ചക്രവര്‍ത്തിയെയും രാഹുല്‍ ചാഹറിനെയും കുറിച്ച് സെലക്ടര്‍മാര്‍ ഒന്നും പറയുന്നില്ല. അവര്‍ എവിടെയാണെന്ന് സത്യം പറഞ്ഞാല്‍ നമുക്കാര്‍ക്കും അറിയില്ല. അവരെ തഴഞ്ഞതാണോ എന്നും അറിയില്ല.

IND vs WI: No one is talking about him says Aakash Chopra on two Indian Players

അതെന്തായാലും രവി ബിഷ്ണോയിയെ ടീമിലെടുത്തതില്‍ സന്തോഷമുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. അപ്പോഴും രാഹുല്‍ ചാഹറിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഒരക്ഷരം പറയാതിരുന്നത് അത്ഭുതപ്പെടുത്തി. ടി20 ലോകകപ്പ് ടീമില്‍ കളിച്ച ചാഹറിന് അതിനുശേഷം നടന്ന പരമ്പര നഷ്ടമായി. പരിക്ക് മൂലം ഒഴിവാക്കിതാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതേക്കുറിച്ച് പിന്നീടൊന്നും പറഞ്ഞില്ല.

ദീപക് ഹൂഡയെ ഓഫ് സ്പിന്നറായി ഉപോഗിക്കാമെന്നതുകൊണ്ടാവും ചിലപ്പോള്‍ ടീമിലെടുത്തത്. അപ്പോഴും ഇഷാന്‍ കിഷന്‍ ഏകദിന ടീമിലില്ല. ഏതാനും മാസം മുമ്പ് ഇവരെയൊക്കെ ടീമിലെടുത്തതാണ് സെലക്ടര്‍മാര്‍. അവരെ പിന്തുണക്കാനില്ല എന്നാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നതെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലിലെ വീഡിയോയില്‍ ചോദിച്ചു. രവി ബിഷ്ണോയിയെ ടീമിലെടുത്തെങ്കിലും ഒന്ന് രണ്ട് മത്സരങ്ങള്‍ക്ക് ശേഷം രാഹുല്‍ ചാഹറിനെപ്പോലെ തഴയാതിരിക്കട്ടെയെന്നും ചോപ്ര പറഞ്ഞു.

Follow Us:
Download App:
  • android
  • ios