ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കളിക്കുന്ന വിന്‍ഡീസ് ടീം(WI vs ENG) അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കെയാണ് ടീമിലെ തമ്മിലടിയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിന്‍ഡീസ് ടീമിലെ ഓള്‍ റൗണ്ടറായ ഒഡീയന്‍ സ്മിത്തിനെ ക്യാപ്റ്റന്‍ പൊള്ളാര്‍ഡും കോച്ച് ഫില്‍ സിമണ്‍സും കുറ്റപ്പെടുത്തി സംസാരിച്ചതോടെയാണ് കളിക്കാര്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയത്.

ആന്‍റിഗ്വ: ഇന്ത്യന്‍ പര്യടനത്തിന് തയാറെടുക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമില്‍(West Indies Tour of India) കളിക്കാര്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും ഭിന്നത രൂക്ഷമെന്നും റിപ്പോര്‍ട്ട്. കളിക്കാരും വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും(Kieron Pollard) തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന സംഭാഷണ ശകലങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കളിക്കുന്ന വിന്‍ഡീസ് ടീം(WI vs ENG) അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കെയാണ് ടീമിലെ തമ്മിലടിയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിന്‍ഡീസ് ടീമിലെ ഓള്‍ റൗണ്ടറായ ഒഡീയന്‍ സ്മിത്തിനെ ക്യാപ്റ്റന്‍ പൊള്ളാര്‍ഡും കോച്ച് ഫില്‍ സിമണ്‍സും കുറ്റപ്പെടുത്തി സംസാരിച്ചതോടെയാണ് കളിക്കാര്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയത്.

എന്നാല്‍ ടീമിലെ തമ്മിലടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നിഷേധിച്ചിട്ടുണ്ട്. ടീം അംഗങ്ങളും ക്യാപ്റ്റന്‍ പൊള്ളാര്‍ഡും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും വിന്‍ഡീസ് ക്രിക്കറ്റിന്‍റെ വിശ്വാസ്യത തകര്‍ക്കാനായി ചിലര്‍ കരുതികൂട്ടി വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ക്രിക്കറ്റ് വിന്‍ഡീസ് പ്രസിഡന്‍റ് റിക്കി സ്കെറിറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ശനിയാഴ്ച നടക്കാനിരിക്കെയാണ് ടീമിലെ തമ്മിലടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

Scroll to load tweet…

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയിലെത്തുന്ന വിന്‍ഡീസ് ടീം ഇന്ത്യക്കെതിരെ മൂന്ന് വീതം ടി20യും ഏകദിനങ്ങളും അടങ്ങിയ പരമ്പരയില്‍ കളിക്കും.