അഹമ്മദാബാദില്‍ ടോസ് നേടിയ നിക്കോളാസ് പുരാന്‍ (Nicholas Pooran) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഇന്ന് കളിക്കുന്നില്ല. 

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ (IND vs WI) രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദില്‍ ടോസ് നേടിയ നിക്കോളാസ് പുരാന്‍ (Nicholas Pooran) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഇന്ന് കളിക്കുന്നില്ല. 

ഇന്ത്യന്‍ നിരയില്‍ കെ എല്‍ രാഹുല്‍ (KL Rahul) തിരിച്ചെത്തി. ഇഷാന്‍ കിഷനാണ് (Ishan Kishan) പുറത്തായത്. ടീമില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല. പൊള്ളാര്‍ഡിന് പകരം ഒഡെയ്ന്‍ സ്മിത്തിനെ ടീമിലെത്തിച്ചു. 

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ രോഹിത്തിനും സംഘത്തിലും പരമ്പര സ്വന്തമാക്കാം. എന്നാല്‍ സമനില പിടിക്കാനാണ് വിന്‍ഡീസിന്റെ ശ്രമം. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.

വെസ്റ്റ് ഇന്‍ഡീസ് : ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറ ബ്രൂക്ക്‌സ്, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍, അകേയ്ല്‍ ഹൊസീന്‍, ഫാബിയന്‍ അലന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്.