കാര്യവട്ടം: ഇന്ത്യ- ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് കാര്യവട്ടം സ്‌പോര്‍‌ട്‌സ് ഹബ്ബില്‍ നടക്കും. രാവിലെ ഒൻപതിനാണ് കളി തുടങ്ങുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് ജയിച്ചിരുന്നു. 

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് വിജയവഴിയിൽ തിരിച്ചെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരമ്പരയിൽ 3-1ന് മുന്നിട്ട് നിൽക്കുകയാണ് ഇന്ത്യ. മലയാളി താരം സഞ്‌ജു സാംസൺ ബാറ്റുകൊണ്ടും മികച്ച ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. സഞ്‌ജു ഇന്നലെ രണ്ട് പന്തിൽ ഒരു റൺസിന് പുറത്തായിരുന്നു. 

നായകന്‍ ശ്രേയസ് അയ്യർ 26 റൺസിന് പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. സീനിയർ താരം ശിഖ‌ർ ധവാനാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ധവാൻ കഴിഞ്ഞ മത്സരത്തിൽ 52 റൺസെടുത്തിരുന്നു.