കൊവിഡ് സാഹചര്യത്തില്‍ വലിയ പൊതുപരിപാടികളില്ലാതെയാണ് സ്വാതന്ത്ര്യ ദിനം ഇക്കുറി ആഘോഷിക്കുന്നത്

ദില്ലി: രാജ്യത്തിന്‍റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകളുമായി ക്രിക്കറ്റ് താരങ്ങള്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, യുവ്‌രാജ് സിംഗ്, ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പത്താന്‍, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്‌മണ്‍, വസീം ജാഫര്‍, അജിത് അഗാര്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങി നിരവധി താരങ്ങള്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. കൊവിഡ് സാഹചര്യത്തില്‍ വലിയ പൊതുപരിപാടികളില്ലാതെയാണ് സ്വാതന്ത്ര്യ ദിനം ഇക്കുറി ആഘോഷിക്കുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇക്കുറി കായിക താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ സാന്നിധ്യം ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഒളിംപിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ കയ്യടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തെ വരും തലമുറകളെ മുഴുവൻ പ്രചോദിപ്പിക്കാൻ താരങ്ങൾക്ക് സാധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. 

ചരിത്രത്തിലാദ്യമായാണ് കായിക താരങ്ങൾക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇത്തരത്തിൽ പ്രാതിനിധ്യം കിട്ടുന്നത്. സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയും വെങ്കല മെഡൽ ജേതാവായ ബാഡ്‌മിന്റൺ താരം പി വി സിന്ധു, ഗുസ്തി താരങ്ങളായ രവികുമാർ ദാഹിയ, ബജ്‌റംഗ് പൂനിയ, മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷ് തുടങ്ങിയവരുൾപ്പടെ ഒളിംപിക്‌സ് സംഘത്തിലെ മുന്നൂറോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

'ഹൃദയം കീഴടക്കി, ഭാവി തലമുറയ്‌ക്ക് പ്രചോദനവും'; ചെങ്കോട്ടയില്‍ അത്‌ലറ്റുകളെ പ്രശംസിച്ച് പ്രധാനമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona