Asianet News MalayalamAsianet News Malayalam

മൂന്നാം ടി20: ടീമില്‍ തന്ത്രപ്രധാന മാറ്റമെന്ന സൂചന നല്‍കി കോലി

മൂന്നാം മത്സരത്തില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുക എന്നുറപ്പായി

India Change Playing XI vs West Indies 3rd T20
Author
Florida, First Published Aug 5, 2019, 2:58 PM IST

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേടിക്കഴിഞ്ഞു. ആദ്യ ടി20യില്‍ നാല് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മഴനിയമപ്രകാരം 22 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ മൂന്നാം മത്സരത്തില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുക എന്നുറപ്പായി. 

മൂന്നാം ടി20യില്‍ കാതലായ മാറ്റങ്ങളുണ്ടാകുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് സൂചന നല്‍കിയത്. 'ജയിക്കുന്നതിനാണ് എപ്പോഴും പ്രധാന്യം നല്‍കുന്നത്. എന്നാല്‍ പരമ്പര ജയം പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വഴിയൊരുക്കുന്നതായും' രണ്ടാം ടി20ക്ക് ശേഷം കോലി പറഞ്ഞു. ഗയാനയില്‍ നടക്കുന്ന അവസാന ടി20യില്‍ ശ്രേയസ് അയ്യര്‍ക്കും രാഹുല്‍ ചഹാറിനും അവസരം ലഭിക്കാനാണ് സാധ്യത. ദീപക് ചഹാറിനെ ടീം പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല. 

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിന് വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. പിന്നാലെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ (67) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Follow Us:
Download App:
  • android
  • ios