കുട്ടിക്രിക്കറ്റിലെ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ന്് പിന്തുടര്‍ന്ന് വിജയിക്കുമ്പോള്‍ ഇന്ത്യ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.

ഹൈദരാബാദ്: കുട്ടിക്രിക്കറ്റിലെ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ന്് പിന്തുടര്‍ന്ന് വിജയിക്കുമ്പോള്‍ ഇന്ത്യ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. എന്നാല്‍ 18.4 ഓവറില്‍ കോലിയും സംഘവും ലക്ഷ്യം മറിടന്നു.

2009ല്‍ 206 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ജയിച്ചിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയായിരുന്നു അന്ന് എതിരാളി. ആ റെക്കോഡാണ് ഇന്ത്യ മറികടന്നത്. 2013ല്‍ രാജ്‌കോട്ടി്ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സത്തില്‍ 201 റണ്‍സ് ഇന്ത്യ മറികടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിസ്റ്റളില്‍ ഇംഗ്ലണ്ടിനെതിരെ 198 റണ്‍സ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ചു. 2016ല്‍ സിഡ്‌നിയിലും ഇന്ത്യ ഒരു വലിയ ജയം സ്വന്തമാക്കിയിരുന്നു. അന്ന് 198 റണ്‍സാണ് ഇന്ത്യ ചേസ് ചെയ്ത് ജയിച്ചത്.