13 ഓവറിൽ നാലു മെയ്ഡൻ അടക്കം 27 റൺസ് മാത്രം വഴങ്ങിയാണ് അശ്വിൻ ആറ് വിക്കറ്റെടുത്തത്. അശ്വിന്റെ സ്പിൻചുഴലിയിൽ കറങ്ങി വീണ സറെ രണ്ടാം ഇന്നിം​ഗ്സിൽ 69 റൺസിന് ഓൾ ഔട്ടായി.

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ കൗണ്ടി ക്രിക്കറ്റിൽ സറേക്കായി ബൗളിം​ഗിൽ മിന്നി തിളങ്ങി ഇന്ത്യയുടെ ആർ അശ്വിൻ. സോമർസെറ്റിനെതിരായ മത്സരത്തിൽ ആദ്യ ഇന്നിം​ഗ്സിൽ ഒരു വിക്കറ്റ് മാത്രം വീഴ്ത്തി നിരാശപ്പെടുത്തിയ അശ്വിൻ രണ്ടാം ഇന്നിം​ഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയാണ് തിളങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അശ്വിന്റെ 49-ാമത് അഞ്ച് വിക്കറ്റ് നേട്ടമാണിത്.

13 ഓവറിൽ നാലു മെയ്ഡൻ അടക്കം 27 റൺസ് മാത്രം വഴങ്ങിയാണ് അശ്വിൻ ആറ് വിക്കറ്റെടുത്തത്. അശ്വിന്റെ സ്പിൻചുഴലിയിൽ കറങ്ങി വീണ സറെ രണ്ടാം ഇന്നിം​ഗ്സിൽ 69 റൺസിന് ഓൾ ഔട്ടായി. ആദ്യ ഇന്നിം​ഗ്സിൽ 429 റൺസെടുത്ത സോമർസെറ്റിന് മറുപടിയായി സറെ 240 റൺസിന് ഓൾ ഔട്ടായിരുന്നു.

രണ്ടാം ഇന്നിം​ഗ്സിൽ 69 റൺസിന് പുറത്തായെങ്കിലും 189 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് നേടിയ സോമർസെറ്റിന് തന്നെയാണ് മത്സരത്തിൽ ഇപ്പോഴും മുൻതൂക്കം. സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ 259 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന സറെ നാലാം ദിനം ചായക്ക് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലാണ്.

ഏഴ് വിക്കറ്റ് ശേഷിക്കെ 180 റൺസ് കൂടിവേണം സറെക്ക് ജയിക്കാൻ. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായാണ് അശ്വിൻ കൗണ്ടി ക്രിക്കറ്റിൽ കളിച്ചത്. ഈ മത്സരത്തിനുശേഷം അശ്വിന്ഞ ഇന്ത്യൻ ടീമിനൊപ്പം ചേരും. അടുത്ത മാസം നാലിനാണ് ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുക.

ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.