Asianet News MalayalamAsianet News Malayalam

ഓവല്‍ ടെസ്റ്റ്: 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, പുതിയ വൈസ് ക്യാപ്റ്റന്‍

ജോസ് ബട്‌ലര്‍ നാലാം ടെസ്റ്റില്‍ കളിക്കാത്ത സാഹചര്യത്തില്‍ ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്.

India in England: England announced 15 member squad
Author
Oval Station, First Published Sep 1, 2021, 5:48 PM IST

ഓവല്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടീം. പരിക്കുമൂലം മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന മാര്‍ക്ക് വുഡ് തിരിച്ചെത്തിയപ്പോള്‍ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന പേസര്‍ ക്രിസ് വോക്സും 15 അംഗ ടീമിലെത്തി.

ജോസ് ബട്‌ലര്‍ നാലാം ടെസ്റ്റില്‍ കളിക്കാത്ത സാഹചര്യത്തില്‍ ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ജോസ് ബട്‌ലറുടെ അഭാവത്തില്‍ ജോണി ബെയര്‍സ്റ്റോ ആവും നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പറാകുക. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് ജോസ് ബട്‌ലര്‍ നാലാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

ക്രിസ് വോക്സ് ടീമില്‍ തിരിച്ചെത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു. പരിക്കുമൂലം ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന വോക്സ് വാര്‍വിക്‌ഷെയറിനുവേണ്ടി കഴിഞ്ഞ ആഴ്ച പന്തെറിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ പരിക്ക് പൂര്‍ണമായും ഭേദമായെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി.

മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കൂടി കഴിയുന്ന വോക്സ് നാലാം ടെസ്റ്റില്‍ സാം കറന് പകരം അന്തിമ ഇലവനില്‍ കളിക്കാന്‍ സാധ്യതയുണ്ട്. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റില്‍ ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇരു ടീമും തുല്യത പാലിക്കുകയാണ്.

ഓവല്‍ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്‍റെ 15 അംഗ ടീം: Joe Root (captain), Moeen Ali (vice-captain), James Anderson, Jonny Bairstow, Sam Billings, Rory Burns, Sam Curran, Haseeb Hameed, Dan Lawrence, Dawid Malan, Craig Overton, Ollie Pope, Ollie Robinson, Chris Woakes, Mark Wood.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios