ആദ്യ ഏകദിനത്തില്‍ ഓസീസിന്റെ 236 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. 22 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നിന് 97 എന്ന നിലയിലാണ്. അമ്പാട്ടി റായുഡു (13) എം.എസ് ധോണി (1) എന്നിവരാണ് ക്രീസില്‍.  ശിഖര്‍ ധവാന്‍ (0), വിരാട് കോലി (44), രോഹിത് ശര്‍മ (37) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടായത്.

ഹൈദരാബാദ്: ആദ്യ ഏകദിനത്തില്‍ ഓസീസിന്റെ 236 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. 22 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നിന് 97 എന്ന നിലയിലാണ്. അമ്പാട്ടി റായുഡു (13) എം.എസ് ധോണി (1) എന്നിവരാണ് ക്രീസില്‍. ശിഖര്‍ ധവാന്‍ (0), വിരാട് കോലി (44), രോഹിത് ശര്‍മ (37) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടായത്. കൗള്‍ട്ടര്‍ നൈല്‍, ആഡം സാംപ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. 

രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നും നേടാതെ ധവാന്‍ പുറത്ത്. കൗള്‍ട്ടര്‍ നൈലിന്റെ പന്തില്‍ പോയിന്റില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കുകയായിരുന്നു ധവാന്‍. വിരാട് കോലിയെ ആഡം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. അധികം വൈകാതെ രോഹിനെ കൗള്‍ട്ടര്‍നൈല്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. 

നേരത്തെ ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു.ഉസ്മാന്‍ ഖവാജ (50), സ്‌റ്റോയിനിസ് (37), ഗ്ലെന്‍ മാക്‌സ്‌വെല്‍ (40), അലക്‌സ് ക്യാരി (36) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് തുണയായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.