ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 40 റണ്‍സാവുമ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ. രോഹിത്തിന് ബഷീര്‍ കുടുക്കുയായിരുന്നു. ലെഗ് സ്ലിപ്പില്‍ ഒല്ലി പോപ്പിന് ക്യാച്ച്.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാള്‍ (51), ശ്രേയസ് അയ്യര്‍ (4) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (34) എന്നിവരാണ് പുരത്തായത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് പങ്കിട്ടു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 40 റണ്‍സാവുമ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ. രോഹിത്തിന് ബഷീര്‍ കുടുക്കുയായിരുന്നു. ലെഗ് സ്ലിപ്പില്‍ ഒല്ലി പോപ്പിന് ക്യാച്ച്. പിന്നീടെത്തിയ ഗില്‍ നന്നായി തുടങ്ങി. ഫോം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങളും കാണിച്ചു. എന്നാല്‍ അധികനേരം ക്രീസില്‍ തുടരാന്‍ ഗില്ലിനായില്ല. ആന്‍ഡേഴ്‌ന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച്. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. ഇതിനിടെ ജെയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതാണ് ജെയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്.

നേരത്തെ, രജത് പടിദാറിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. കെ എല്‍ രാഹുലിന് പകരം ടീമിലെത്തിയ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കണം. പടിദാറിന്റെ ഉള്‍പ്പെടെ മൂന്ന് മാറ്റമാണ് ഇന്ത്യ വരുത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാര്‍ കളിക്കും. നേരത്തെ ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിരുന്നു. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. മാര്‍ക്ക് വുഡിന് പകരമാണ് ആന്‍ഡേഴ്‌സണ്‍ എത്തിയത്. കാല്‍മുട്ടിന് പരിക്കേറ്റ ജാക്ക് ലീച്ചിന് പകരം ഷൊയ്ബ് ബഷീറും ടീമിലെത്തി.

ഇന്ത്യ: യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്. 

ഇംഗ്ലണ്ട്: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിര്‍ത്തൂ! ഗാര്‍നാച്ചോയ്‌ക്കെതിരെ തുറന്നടിച്ച് എയ്ഞ്ചല്‍ ഡി മരിയ