30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സച്ചിൻ 30 പന്തില്‍ 43 റണ്‍സടിച്ചു.

റായ്‌പൂർ: മാസ്റ്റേഴ്സ് ലീഗ് ടി20 ടൂര്‍ണമെന്‍റ് സെമിയില്‍ ഇന്ത്യ മാസ്റ്റേഴ്സിനെതിരെ ഓസ്ട്രേലിയന്‍ മാസ്റ്റേഴ്സിന് 221 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് യുവരാജ് സിംഗിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. 30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സച്ചിൻ 30 പന്തില്‍ 43 റണ്‍സടിച്ചു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ അംബാട്ടി റായുഡുവിനെ(8 പന്തില്‍ 5) മടക്കിയ സ്റ്റീവ് ഒക്കഫീ ആണ് ഇന്ത്യയെ ഞെട്ടിച്ചത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച സച്ചിനും പിന്തുണ നല്‍കിയ പവന്‍ നേഗിയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ ആറോവറില്‍ 60 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ പവന്‍ നേഗിയെ(11 പന്തില്‍ 14) മടക്കിയ ഡോഹെര്‍ത്തി ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ നാലാമനായി ക്രീസിലെത്തിയ യുവരാജ് സിംഗ് സ്പിന്നര്‍മാരെ നിലം തൊടാതെ പറത്തിയതോടെ ഇന്ത്യ കുതിച്ചു. നേരിട്ട രണ്ടാം പന്തില്‍ ഡോഹെർട്ടിയെ സിക്സ് അടിച്ചു തുടങ്ങിയ യുവരാജും സച്ചിനും ചേര്‍ന്ന് ഇന്ത്യയെ 11ാം ഓവറില്‍ 100 കടത്തി.

Scroll to load tweet…

പിന്നാലെ സച്ചിനെ(30 പന്തില്‍ 42) മടക്കിയ ഹില്‍ഫെന്‍ഹോസ് പുറത്താക്കി. സച്ചിന്‍ മടങ്ങിയെങ്കിലും അടി തുടര്‍ന്ന യുവരാജ് മക്ഗെയിൻ എറിഞ്ഞ പതിമൂന്നാം ഓവറില്‍ മൂന്ന് സിക്സ് പറത്തി 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. സച്ചിന് പകരമെത്തിയ സ്റ്റുവര്‍ട്ട് ബിന്നിയും മോശമാക്കിയില്ല. പതിനഞ്ചാം ഓവറില്‍ ഇന്ത്യ 150 കടന്നു. ഡോഹെര്‍ട്ടിയ്ക്കെതിരെ സിക്സ് പറത്തിയ യുവി വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ വീണു. 30 പന്തില്‍ ഏഴ് സിക്സും ഒരു ഫോറും പറത്തിയാണ് യുവി 59 റണ്‍സടിച്ചത്. പിന്നീട് സ്റ്റുവര്‍ട്ട് ബിന്നിയും(21 പന്തില്‍ 36) യൂസഫ് പത്താനും(10 പന്തില്‍ 23), ഇര്‍ഫാന്‍ പത്താനും(7 പന്തില്‍ 19) ചേര്‍ന്ന് ഇന്ത്യയെ 20 ഓവറില്‍ 220ല്‍ എത്തിച്ചു. ഓസ്ട്രേലിയ മാസ്റ്റേഴ്സിനായി ഡോഹെര്‍ട്ടിയും ഡാന്‍ ക്രിസ്റ്റ്യനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Scroll to load tweet…

ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് ഇംഗ്ലണ്ട് യുവസൂപ്പര്‍ താരത്തെ 2 വര്‍ഷത്തേക്ക് വിലക്കി ബിസിസിഐ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക