Asianet News MalayalamAsianet News Malayalam

അരങ്ങേറ്റത്തില്‍ പരാഗിന് മൂന്ന് വിക്കറ്റ്! ലങ്കക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 249 റണ്‍സ് വിജയലക്ഷ്യം

ഗംഭീര തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പതും നിസ്സങ്ക (45) - അവിഷ്‌ക സഖ്യം 89 റണ്‍സ് നേടി. അക്‌സര്‍ പട്ടേലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

india need 249 runs to win against sri lanka in third odi
Author
First Published Aug 7, 2024, 6:09 PM IST | Last Updated Aug 7, 2024, 6:09 PM IST

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 249 റണ്‍സ് വിജയലക്ഷ്യം. കൊളംബൊ, പ്രേമദാസ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയ്ക്ക് വേണ്ടി അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച റിയാന്‍ പരാഗ് മൂന്ന് വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം റിയാന്‍ പരാഗും കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.

ഗംഭീര തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പതും നിസ്സങ്ക (45) - അവിഷ്‌ക സഖ്യം 89 റണ്‍സ് നേടി. അക്‌സര്‍ പട്ടേലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. നിസ്സങ്കയെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു അക്‌സര്‍. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അവിഷ്‌ക - കുശാല്‍ സഖ്യം 72 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ റണ്‍ അകലെ അവിഷ്‌ക വീണു. 102 പന്തുകല്‍ നേരിട്ട അവിഷ്‌കയെ റിയാന്‍ പരാഗ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അവിഷ്‌കയുടെ ഇന്നിംഗ്‌സ്. 

പിന്നീല് ലങ്ക തകര്‍ച്ച നേരിട്ടു. ചരിത് അസലങ്ക (10), സധീര സമരവിക്രമ (0), ജനിത് ലിയാങ്കെ (8), ദുനിത് വെല്ലാലഗെ (2) എന്നിവര്‍ക്കൊന്നും പിടിച്ചിനില്‍ക്കാനായില്ല. കമിന്ദു മെന്‍ഡിസിനെ (23) കൂട്ടുപിടിച്ച് കുശാല്‍ നടത്തിയ പോരാട്ടമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 49-ാം ഓവറില്‍ കുശാല്‍ വീണു. മഹീഷ് തീക്ഷണ (3) കമിന്ദുവിനൊപ്പം പുറത്താവാതെ നിന്നു. മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്.

മുടി വെട്ടി ഭാരം കുറയ്ക്കാനുള്ള ശ്രമം വരെ നടത്തി! വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ പ്രതികരിച്ച് പി ടി ഉഷ

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുസല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, കമിന്ദു മെന്‍ഡിസ്, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ജെഫ്രി വാന്‍ഡര്‍സെ, അസിത ഫെര്‍ണാണ്ടോ.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, റിയാന്‍ പരാഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Latest Videos
Follow Us:
Download App:
  • android
  • ios