ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ വലഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് റണ്‍സ് 149 റണ്‍സ് മാത്രമാണ് എടുക്കാനായത്

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ വലഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് റണ്‍സ് 149 റണ്‍സ് മാത്രമാണ് എടുക്കാനായത്. 52 റണ്‍സ് നേടിയ നായകന്‍ ക്വിന്‍റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍. ബാവുമയ്‌ക്ക് ഒരു റണ്ണകലെ അര്‍ധ സെഞ്ചുറി നഷ്ടമായി.

Add Asianetnews as a Preferred SourcegooglePreferred

ആറ് റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്സിനെ തുടക്കത്തിലെ ചാഹര്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നാലെ ഡികോക്ക്-ബാവുമ സഖ്യം ദക്ഷിണാഫ്രിക്കയെ കരകയറ്റി. ഡികോക്ക് 37 പന്തില്‍ 52 റണ്‍സെടുത്താണ് പുറത്തായത്. സെയ്‌നിയുടെ പന്തില്‍ നായകന്‍ വിരാട് കോലി പറന്നുപിടിക്കുകയായിരുന്നു ഡികോക്കിന്‍റെ മടക്കം. ബാവുമ 43 പന്തില്‍ 49 റണ്‍സെടുത്തു. വാന്‍ഡെര്‍ ഡസന്‍(1), ഡേവിഡ് മില്ലര്‍(18) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ പ്രിറ്റോറിയസ്(10*) ഫെഹ്‌ലൂക്വായോ(8*) എന്നിവരായിരുന്നു ക്രീസില്‍. ഇന്ത്യക്കായി ദീപക് ചാഹര്‍ രണ്ടും നവ്‌ദീപ് സെയ്‌നിയും രവീന്ദ്ര ജഡേജയും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.