തിലക് വര്‍മയാണ് തുടര്‍ന്ന് ക്രീസിലെത്തുക. ആദ്യ മത്സരത്തില്‍ താരം നിരാശപ്പെടുത്തിയിരുന്നു. എന്നാലും സ്ഥാനം നിലനിര്‍ത്തു. റിങ്കു സിംഗിനാണ് അടുത്ത സ്ഥാനം. ആദ്യ മത്സരം ഫിനിഷ് ചെയ്തത് റിങ്കുവായിരുന്നു.

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരെ നാളെ ഇന്ത്യ രണ്ടാം ടി20 മത്സരത്തിനിറങ്ങുകയാണ്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 ഓസീസ് രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, രണ്ടാം ടി20യില്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ബാറ്റര്‍മാരുടെ നിരയില്‍ മാറ്റമുണ്ടാവാന്‍ ഇടയില്ല. ഓപ്പണര്‍മാരായി യഷസ്വി ജെയ്‌സ്വാളും റുതുരാജ് ഗെയ്കവാദും തുടരും. ഇരുവരും ആദ്യ മത്സരത്തില്‍ ഫോമിലായില്ലെങ്കിലും രണ്ടാം മത്സരത്തിലും ഓപ്പണര്‍മാരായി തുടരും. മൂന്നാമത് ഇഷാന്‍ കിഷന്‍. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടാന്‍ കിഷനായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. 

തിലക് വര്‍മയാണ് തുടര്‍ന്ന് ക്രീസിലെത്തുക. ആദ്യ മത്സരത്തില്‍ താരം നിരാശപ്പെടുത്തിയിരുന്നു. എന്നാലും സ്ഥാനം നിലനിര്‍ത്തു. റിങ്കു സിംഗിനാണ് അടുത്ത സ്ഥാനം. ആദ്യ മത്സരം ഫിനിഷ് ചെയ്തത് റിങ്കുവായിരുന്നു. റിങ്കുവിന് പിന്നാലെ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. തുടര്‍ന്നുള്ള താരങ്ങളാണ് ഇന്ത്യയുടെ പ്രശ്‌നം. മുകേഷ് കുമാറും അക്‌സറും ഒഴികെയുള്ള ബൗളര്‍മാരെല്ലാം അടി മേടിച്ചിരുന്നു. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ആവശേ ഖാനെ ഇറക്കാന്‍ സാധ്യതയേറെയാണ്. അര്‍ഷ്ദീപ് സിംഗ് ടീമില്‍ തുടരും. സ്പിന്നറായി രവി ബിഷ്‌ണോയിയും. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യഷസ്വി ജെയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, അവേശ് ഖാന്‍, മുകേഷ് കുമാര്‍. 

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

'രണ്ട് തവണ ശ്രമിച്ചു, യുപി ടീമില്‍ നിന്ന് അവരെന്നെ പുറത്താക്കി'! മോശം അനുഭവം പങ്കുവച്ച് മുഹമ്മദ് ഷമി