കീപ്പറും ഓപ്പണറും സഞ്ജു തന്നെ! തര്‍ക്കം മൂന്നാം സ്ഥാനത്തിന്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും സഞ്ജു സാംസണും തുടരും. റുതുരാജ് ഗെയ്ക്വാദിന് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സെലക്റ്റര്‍മാര്‍ ഇവരില്‍ ഉറിച്ചുനില്‍ക്കുകയായിരുന്നു.

india probable eleven for first t20 match against england

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 22ന് കൊല്‍ക്കത്തയിലാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ഏറെ നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്ന അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലാണ് ഇത്തവണ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുക. ബിസിസിഐ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സൂര്യകുമാര്‍ യാദവ് തന്റെ മൂന്നാം സ്ഥാനം തിലക് വര്‍മയ്ക്ക് മാറികൊടുത്തിരുന്നു. തിലക് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മൂന്നാം നമ്പറില്‍ തിലക് തുടരുമോ എന്നാണ് ആകാംക്ഷ. 

ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും സഞ്ജു സാംസണും തുടരും. റുതുരാജ് ഗെയ്ക്വാദിന് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സെലക്റ്റര്‍മാര്‍ ഇവരില്‍ ഉറിച്ചുനില്‍ക്കുകയായിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണോ തിലക് വര്‍മയാണോ മൂന്നാം സ്ഥാനത്തെന്നുള്ളതാണ് ആശയക്കുഴപ്പം. സൂര്യയുടെ സ്ഥാനമായിരുന്നു അത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളില്‍ തിലക് വര്‍മ്മ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയും രണ്ട് സെഞ്ച്വറി നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ എങ്ങനെ ആയിരിക്കുമെന്നുള്ളത് കണ്ടറിയണം.

പ്രധാന ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കും. ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ ഇടംപിടിക്കുമെന്നാണ് സൂചന. രണ്ട് കളിക്കാരും ബാറ്റിലും പന്തിലും സംഭാവന ചെയ്യുന്നവരാണ്. ഫിനിഷറുടെ റോളിലാണ് റിങ്കു സിംഗ് വീണ്ടും എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ളതാണ് ബൗളിംഗ് നിരയിലെ സവിശേഷത. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചെങ്കിലും ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. 

വിവാദങ്ങള്‍ക്കിടെ സഞ്ജു സാംസണ്‍ കൊല്‍ക്കത്തയില്‍! ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20ക്കായി ഒരുക്കം തുടങ്ങി

പേസ് ആക്രമണത്തില്‍ അര്‍ഷ്ദീപ് സിംഗ് പിന്തുണ നല്‍കും. സ്പിന്‍ വിഭാഗത്തില്‍ അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയുമാണ് കളിക്കുക. ഇതില്‍ അക്‌സറിന് ബാറ്റിംംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാനും സാധ്യതയേറെ. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

Latest Videos
Follow Us:
Download App:
  • android
  • ios