ബാറ്റിംഗ് നിരയില്‍ ഒരുമാറ്റത്തിന് സാധ്യതയില്ല. ഓപ്പണര്‍മാര്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും തുടരും.

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ ലീഡെടുക്കാന്‍ നാളെ ചെന്നൈ, ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ തിലക് വര്‍മയും (16 പന്തില്‍ 19) ഹാര്‍ദ്ദിക് പാണ്ഡ്യും (4 പന്തില്‍ 3) പുറത്താകാതെ നിന്നു. സഞ്ജു 20 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് മടങ്ങി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ടി20യ്ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ബാറ്റിംഗ് നിരയില്‍ ഒരുമാറ്റത്തിന് സാധ്യതയില്ല. ഓപ്പണര്‍മാര്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും തുടരും. ഇരുവരും കൊല്‍ക്കത്ത ടി20യില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചിരുന്നു. മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പിന്നാലെ തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും. ആറാമനായി ഫിനിഷര്‍ റിങ്കു സിംഗ്. തുടര്‍ന്ന് അക്‌സര്‍ പട്ടേല്‍ കളിക്കും. 

മുന്‍നിര നിരാശപ്പെടുത്തിയപ്പോല്‍ രക്ഷകനായി ഷാര്‍ദുല്‍, സെഞ്ചുറി! ജമ്മുവിനെതിരെ മുംബൈ മികച്ച ലീഡിലേക്ക്

എട്ടാമനായി പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. എന്നാല്‍ ഇവിടെ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. പരിക്ക് മാറി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ നിതീഷ് പുറത്താവും. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി രവി ബിഷ്‌ണോയിയും വരുണ്‍ ചക്രവര്‍ത്തിയും. സ്‌പെഷ്യലിസ്റ്റ് പേസറായി അര്‍ഷ്ദീപ് സിംഗ് തുടരും.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി / മുഹമ്മദ ഷമി, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).