ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം! ഗ്രൂപ്പില്‍ ബാക്കിയുള്ള ടീമുകളെ കുറിച്ച് ഏകദേശ ധാരണ

20നാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഐസിസി സീഡിങ് നിയമ പ്രകാരമാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ നടക്കുക.

india takes australia in t20 world cup super eight match

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം. ഈ മാസം 24നാണ് ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരിക. അന്ന് ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ലോക കിരീടം ഉയര്‍ത്തിയിരുന്നു. സെന്റ് ലൂസിയ, ഡാരന്‍ സമി നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് വീണ്ടും ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരിക. ഇരു ടീമുകളും സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലാണ് മത്സരിക്കുക. ഗ്രൂപ്പിലെ മറ്റു ടീമുകള്‍ ഏതൊക്കെയെന്ന് ഇനിയും തീരുമാനമായിട്ടില്ല. ഗ്രൂപ്പ് രണ്ടില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയക്ക് പുറമെ രണ്ട് ടീമുകളെ കൂടെ ഇന്ത്യക്ക് ഗ്രൂപ്പില്‍ നേരിടേണ്ടിവരും. അത് ആരൊക്കെയെന്ന് ഔദ്യോഗികമായി അറിയാന്‍ സമയമെടുക്കും. എങ്കിലും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അല്ലെങ്കില്‍ നെതല്‍ലന്‍ഡ്‌സ് ടീമുകള്‍ വരാന്‍ സാധ്യതയേറെയാണ്. 20നാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഐസിസി സീഡിങ് നിയമ പ്രകാരമാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ നടക്കുക. എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ 8 മത്സരങ്ങള്‍. മൂന്ന് വീതം മത്സരങ്ങള്‍ കഴിയുമ്പോള്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് കയറും. ജൂണ്‍ 20, ജൂണ്‍ 22 എന്നീ ദിവസങ്ങളിലാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

തുടര്‍ച്ചയായ രണ്ടാം തോല്‍വി, കിവീസിന് പുറത്തേക്കുള്ള വഴിയൊരുങ്ങി; വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ എട്ടില്‍

ഇന്നലെ യുഎസ് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പിച്ചത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 111 റണ്‍സ് വിജയലക്ഷ്യമാണ് യുഎസ് മുന്നോട്ട് വച്ചത്. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്.

27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 50), ശിവം ദുബെ (35 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios