Asianet News MalayalamAsianet News Malayalam

അടിയോടെ തുടങ്ങി കിവീസ്; ആദ്യ തിരിച്ചടി നല്‍കി ഇന്ത്യ; പോര് മുറുകുന്നു

മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയും ആദ്യ ഓവറിലെ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ കിവികള്‍ പവര്‍പ്ലേയില്‍ പിടിമുറുക്കി

India Tour of New Zealand 2nd T20I New Zealand gets good start
Author
Auckland, First Published Jan 26, 2020, 12:55 PM IST

ഓക്‌ലന്‍ഡ്: രണ്ടാം ടി20യില്‍ ആദ്യ ഓവറില്‍ തന്നെ ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തിയ ന്യൂസിലന്‍ഡിന് ആദ്യ പ്രഹരം നല്‍കി ഇന്ത്യ. മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയും ചേര്‍ന്ന് കിവികള്‍ക്ക് പവര്‍പ്ലേയില്‍ 48 റണ്‍സ് ചേര്‍ത്തു. 13, 5, 5, 9, 7, 9 എന്നിങ്ങനെയാണ് ആദ്യ ആറ് ഓവറുകളില്‍ ന്യൂസിലന്‍ഡ് സ്‌കോര്‍. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ ഗപ്‌ടിലിനെ ഠാക്കൂര്‍ മടക്കി. 20 പന്തില്‍ 33 റണ്‍സ് ഗപ്‌ടില്‍ നേടി. 

ഓക്‌ലന്‍ഡില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്. ആദ്യ ട്വന്‍റി 20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് 2-0ന് പരമ്പരയില്‍ മുന്നിലെത്താം. അഞ്ച് ടി20കളാണ് പരമ്പരയിലുള്ളത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്‌പ്രീത് ബുമ്ര. 

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്(വിക്കറ്റ് കീപ്പര്‍), റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ഇഷ് സോധി,  ബ്ലെയര്‍ ടിക്‌നര്‍, ഹാമിഷ് ബെന്നറ്റ്.

ഈഡന്‍ പാര്‍ക്കില്‍ അവസാനം നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ് ജയിച്ചത്. ഓക്‌ലന്‍ഡിലെ രണ്ടാം മത്സരത്തിലും റണ്‍ ഒഴുകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ 50 വിക്കറ്റ് തികയ്‌ക്കുന്ന നാലാം കിവീസ് ബൗളറെന്ന നേട്ടത്തിലെത്തും ഇഷ് സോധി. 

Follow Us:
Download App:
  • android
  • ios