അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 28,000 റൺസ് നേടുന്ന താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് വിരാട് കോലി സ്വന്തമാക്കി.
വഡോദര: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 28,000 റണ്‍സ് നേടുന്ന താരമെന്നെ റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റര്‍ താന്‍ തന്നെയെന്ന് തെളിയിക്കുന്ന ബാറ്റിംഗ് വിരുന്നാണ് വഡോദരയില്‍ കണ്ടത്. 25 റണ്‍സിലെത്തിയപ്പോള്‍ മറ്റൊരു റെക്കോര്‍ഡ്. 28,000 റണ്‍സ് ക്ലബിലെത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് കോലി. നേട്ടം 624 ഇന്നിംഗ്‌സില്‍.
സച്ചിന് 28,000 കടക്കാന്‍ 644 ഇന്നിംഗ്‌സ് വേണ്ടിവന്നു. കുമാര്‍ സംഗക്കാരയാണ് 28,000 റണ്‍സ് പിന്നിട്ട മറ്റൊരു താരം. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ പുരുഷ താരമാണിപ്പോള്‍ താരമാണ് കോലി. കോലിക്ക് മുന്നിലുള്ളത് 34,357 റണ്‍സുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം. മറികടന്നത് 28,016 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയെ. 37 വയസ്സുകാരനായ കോലി 309 ഏകദിനത്തിലും 125 ന്റി20യിലും 123 ടെസ്റ്റിലും കളിച്ചിട്ടുണ്ട്. 84 സെഞ്ച്വറിയും കോലിയുടെ പേരിനൊപ്പമുണ്ട്. ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച കോലി അടുത്ത വര്‍ഷത്തെ ലോകകപ്പ് വരെ ടീമില്‍ തുടരാമെന്ന പ്രതീക്ഷയിലാണ്.
ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിരാട് കോലി (93), ക്യാപ്റ്റന്‍ ശുഭ്മാന്‍ ?ഗില്‍ (56) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലും ശ്രേയസ് അയ്യര്‍ (49), കെ.എല്‍. രാഹുല്‍ (29 നോട്ടൗട്ട്), ഹര്‍ഷിത് റാണ (29), രോഹിത് ശര്‍മ (26) എന്നിവരുടെ മികവിലുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍- ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ടിന് 300, ഇന്ത്യ 49 ഓവറില്‍ ആറിന് 306.

