ജനുവരി 24ന് ആരംഭിക്കുന്ന അഞ്ച് ടി20കളുടെ പരമ്പരയോടെയാണ് ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്.

മുംബൈ: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിന്‍റെ മത്സരക്രമം പുറത്ത്. ജനുവരി 24ന് ആരംഭിക്കുന്ന അഞ്ച് ടി20കളുടെ പരമ്പരയോടെയാണ് ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളും ഇന്ത്യ കിവികളുടെ നാട്ടില്‍ കളിക്കും.

Add Asianetnews as a Preferred SourcegooglePreferred

വെല്ലിങ്‌ടണും(ഫെബ്രു 21 to 25) ക്രൈസ്റ്റ്‌ചര്‍ച്ചിലും(ഫെബ്രു 29 to മാര്‍ച്ച് 4) ആണ് ടെസ്റ്റ് വേദികള്‍. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ന്യൂസീലന്‍ഡില്‍ ടെസ്റ്റ് മത്സരം കളിക്കുന്നത്. 2013-14 കാലയളവിലാണ് ഇന്ത്യക്കെതിരെ ന്യൂസീലന്‍ഡ് ടെസ്റ്റ് ആതിഥേയത്വം വഹിച്ചത്. അന്ന് കിവീസ് 1-0ന് പരമ്പര ജയിച്ചു. എം എസ് ധോണിക്ക് കീഴില്‍ 2009ല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0 ജയിച്ചതാണ് ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര ജയം.

ഇന്ത്യക്കെതിരായ പരമ്പരയ്‌ക്ക് മുന്‍പ് ന്യൂസീലന്‍ഡ് ഓസ്‌ട്രേലിയയില്‍ മൂന്ന് ടെസ്റ്റുകള്‍ കളിക്കും. ഡിസംബര്‍ 12 മുതല്‍ ജനുവരി ഏഴ് വരെയാണ് മത്സരങ്ങള്‍. ഇന്ത്യക്കെതിരായ പരമ്പരയ്‌ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തുന്ന കിവികള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ മൂന്ന് ഏകദിനങ്ങളും കളിക്കും.