അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ തകർത്തടിച്ച് പാകിസ്ഥാൻ, ഷഹ്സൈബ് ഖാന് സെഞ്ചുറി, കൂറ്റൻ വിജയ ലക്ഷ്യം

ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖാനും ഷഹ്സൈബ് ഖാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

India U19 vs Pakistan U19, Live Updates, Pakistan set 282 runs target for India

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 282 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഓപ്പണര്‍ ഷഹ്സൈബ് ഖാന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സടിച്ചു. 147 പന്തില്‍ 159 റണ്‍സടിച്ച ഷഹ്സൈബ് ഖാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി സമര്‍ത്ഥ് നാഗരാജ് മൂന്നും ആയുഷ് മാത്രെ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖാനും ഷഹ്സൈബ് ഖാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 30.4 ഓവറില്‍ 160 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 94 പന്തില്‍ 60 റണ്‍സെടുത്ത ഉസ്മാന്‍ ഖാനെ പുറത്താക്കിയ ആയുഷ് മാത്രെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

23 പന്തിൽ 77, ഇഷാന്‍ കിഷന്‍റെ തൂക്കിയടി; വെറും 27 പന്തിൽ വിജയലക്ഷ്യം അടിച്ചെടുത്ത് ലോക റെക്കോർഡിട്ട് ജാർഖണ്ഡ്

പിന്നലെ ഹാരൂണ്‍ അര്‍ഷാദിനെ(3) കൂടി മടക്കി മാത്രെ പാകിസ്ഥാന് ഇരട്ടപ്രഹരമേല്‍പ്പിച്ചെങ്കിലും നാലാം നമ്പറിലിറങ്ങിയ മുഹമ്മദ് റെയ്സുളള(27)യും 107 പന്തില്‍ സെഞ്ചുറിയിലെത്തിയ ഷഹ്സൈബ് ഖാനും ചേര്‍ന്ന് പാകിസ്ഥാനെ 39-ാം ഓവറില്‍ 200 കടത്തി. മുഹമ്മദ് റെയ്സുള്ളയെ പുറത്താക്കിയ സമര്‍ത്ഥ് നാഗരാജ് പിന്നാലെ ഫര്‍ഹാന്‍ യൂസഫിനെ(0) ഗോള്‍ഡന്‍ ഡക്കാക്കി പാക്കിസ്ഥാന് വീണ്ടും ഇരട്ടപ്രഹരമേല്‍പ്പിച്ചു.

43-ാം ഓവറില്‍ ഹാര്‍ദ്ദിക് രാജിനെതിരെ 23 റണ്‍സടിച്ച് പാകിസ്ഥാന്‍ ടോപ് ഗിയറായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ അനുവദിക്കാതെ ഇന്ത്യൻ യുവനിര പിടിച്ചുകെട്ടിയതോടെ 300 കടക്കുമെന്ന് കരുതിയ പാകിസ്ഥാൻ സ്കോര്‍ റണ്‍സിലൊതുങ്ങി. 159 റണ്‍സെടുത്ത ഷഹ്സൈബ് ഖാൻ അവസാന ഓവറിലാണ് പുറത്തായത്. ഇന്ത്യക്കായി സമര്‍ത്ഥ് നാഗരാജും മൂന്നും ആയുഷ് മാത്രെയും രണ്ടും വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios