ഒരറ്റത്ത് മിച്ചല്‍ മാര്‍ഷ് തകര്‍ത്തടിച്ചപ്പോള്‍ സ്മിത്ത് മികച്ച പിന്തുണ നല്‍കി. പതിനൊന്നാം ഓവറില്‍ ഹാര്‍ദ്ദികിനെ സിക്സിന് പറത്തി മാര്‍ഷ് ഭീഷണിയായപ്പോള്‍ തന്‍റെ തൊട്ടടുത്ത ഓവറില്‍ സ്മിത്തിനെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് പാണ്ഡ്യ തിരിച്ചടിച്ചു. 30 പന്തില്‍ നാലു ബൗണ്ടറികള്‍ സഹിതമാണ് സ്മിത്ത് 22 റണ്‍സെടുത്തത്.
മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ 17 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ്. 54 പന്തില്‍ 58 റണ്‍സുമായി മിച്ചല്‍ മാര്‍ഷും എട്ട് പന്തില്‍ എട്ട് റണ്‍സോടെ മാര്‍നസ് ലാബുഷെയ്നും ക്രീസില്‍. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്‍റെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെയും വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. മുഹമ്മദ് സിറാജിനും ഹാര്‍ദ്ദിക് പാണ്ഡ്യക്കുമാണ് വിക്കറ്റ്.
ആദ്യം ഹെഡ് പോയി പിന്നെ ക്യാപ്റ്റനും
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ഓസ്ട്രേലിയക്ക് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ഹെഡിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് നിലയുറപ്പിച്ചതോടെ ഓസ്ട്രേലിയ ഒമ്പതാം ഓവറില്‍ 50 കടന്നു.
ഒരറ്റത്ത് മിച്ചല്‍ മാര്‍ഷ് തകര്‍ത്തടിച്ചപ്പോള്‍ സ്മിത്ത് മികച്ച പിന്തുണ നല്‍കി. പതിനൊന്നാം ഓവറില്‍ ഹാര്‍ദ്ദികിനെ സിക്സിന് പറത്തി മാര്‍ഷ് ഭീഷണിയായപ്പോള്‍ തന്‍റെ തൊട്ടടുത്ത ഓവറില്‍ സ്മിത്തിനെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് പാണ്ഡ്യ തിരിച്ചടിച്ചു. 30 പന്തില്‍ നാലു ബൗണ്ടറികള്‍ സഹിതമാണ് സ്മിത്ത് 22 റണ്‍സെടുത്തത്.
ഇതിന് മുമ്പ് ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ പന്തില്‍ സ്റ്റീവ് സ്മിത്തിനെ എല്‍ബിഡബ്ല്യു വിധിച്ചെങ്കിലും റിവ്യുവില്‍ പന്ത് സ്മിത്തിന്‍റെ ബാറ്റില്‍ കൊണ്ടെന്ന് വ്യക്തമായതോടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് തീരുമാനം മാറ്റേണ്ടിവന്നു. റിവ്യുവില്‍ രക്ഷപ്പെട്ടെങ്കിലും സ്മിത്തിന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. സ്മിത്ത് പുറത്തായിട്ടും തകര്‍ത്തടിച്ച മാര്‍ഷ് ഹാര്‍ദ്ദിക് പാണ്ഡ്യക്കെിരെ രണ്ടാം സിക്സറടിച്ച് ഓസീസിനെ പതിനഞ്ച് ഓവറില്‍ 90 റണ്‍സിലെത്തിച്ചു.