Asianet News MalayalamAsianet News Malayalam

ലോകകപ്പ് ടീം നോട്ടമിട്ട് അശ്വിനും സുന്ദറും, ഓസീസിനെതിരായ ആദ്യ ഏകദിനം നാളെ; ഇന്ത്യയുടെ സാധ്യതാ ടീം

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്സര്‍ പട്ടേലിന് ലോകകപ്പില്‍ കളിക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ലോകകപ്പ് ടീം ലക്ഷ്യമിട്ടാകും അശ്വിനും വാഷിംഗ്‌ടണ്‍ സുന്ദറും നാളെ ഇറങ്ങുക.

India vs Australia 1st ODI Live Updates Possible playing XI gkc
Author
First Published Sep 21, 2023, 3:05 PM IST

മൊഹാലി: സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കിറങ്ങുന്നു. മൊഹാലിയിലാണ് ആദ്യ മത്സരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ,  വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ കെ എല്‍ രാഹുലാണ് നാളെ ഇന്ത്യയെ നയിക്കുന്നത്.

ലോകകപ്പ് ടീമിലെത്തുക ലക്ഷ്യം

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്സര്‍ പട്ടേലിന് ലോകകപ്പില്‍ കളിക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ലോകകപ്പ് ടീം ലക്ഷ്യമിട്ടാകും അശ്വിനും വാഷിംഗ്‌ടണ്‍ സുന്ദറും നാളെ ഇറങ്ങുക. ലോകകപ്പ് ടീമില്‍ ഓഫ് സ്പിന്നറുടെ അഭാവം തിരിച്ചടിയാകുമെന്ന തിരിച്ചറിഞ്ഞാണ് 20 മാസമായി ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അശ്വിനെ ഓസ്ട്രേലിയ്കകെതിരായ പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ തിരിച്ചുവിളിച്ചത്. മറ്റൊരു ഓഫ് സ്പിന്നറായ വാഷിംഗ്ടണ്‍ സുന്ദറിനും നാളത്തെ മത്സരം നിര്‍ണായകമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച ലോകകപ്പ് ടീമില്‍ ഈ മാസം 27വരെ മാറ്റം വരുത്താന്‍ അവസരമുണ്ടെന്നതിനാല്‍ സൂര്യകുമാര്‍ യാദവിനും ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം നിര്‍ണായകമാകും.

സഞ്ജുവിനെ തഴഞ്ഞത് വിചിത്രമെന്ന് തോന്നാം, പക്ഷെ അതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്ന് ഹര്‍ഭജന്‍

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍ ഇഷാന്‍ കിഷന്‍ സഖ്യമാകും നാളെ ഇന്ത്യക്കായി ഇറങ്ങുക.  വിരാട് കോലിയുടെ അഭാവത്തില്‍ വണ്‍ ഡൗണായി തിലക് വര്‍മയോ റുതുരാജ് ഗെയ്ക്‌വാദോ പ്ലേയിംഗ് ഇലവനില്‍ എത്തും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും  ഇറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവായിരിക്കും ഫിനിഷറായി ആറാം  നമ്പറിലെത്തുക.

ബാറ്റിംഗ് ഫോം ആശങ്കാണെങ്കിലും സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ എത്തും. രണ്ടാം സ്പിന്‍ ഓള്‍ റൗണ്ടറായി അശ്വിനോ സുന്ദറോ ആവും ടീമിലെത്തുക. പേസ് ഓള്‍ റൗണ്ടറായി ഷാര്‍ദ്ദുല്‍ താക്കൂര്‍ കളിക്കുമ്പോള്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചാല്‍ പേസര്‍മാരായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാകും പ്ലേയിംഗ് ഇലവനിലെത്തുക.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios