Asianet News MalayalamAsianet News Malayalam

തലയരിഞ്ഞ് ബുമ്രയും ഷമിയും, അഹമ്മദാബാദിൽ തിരിച്ചടിച്ച് ഇന്ത്യ; ഓസീസിനും തകര്‍ച്ച

ജസ്പ്രീത് ബുമ്ര എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സടിച്ച് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരാ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ഇന്ത്യയെ ഞെട്ടിച്ചു. ഓസീസ് ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ വാര്‍ണറുടെ ബാറ്റിന്‍റെ എഡ്ജില്‍ തട്ടി ബൗണ്ടറി കടന്നു. അടുത്ത പന്തില്‍ മൂന്ന് റണ്‍സ്.

India vs Australia, ICC World Cup cricket final Live Updates, Australia loss 3 early wickets
Author
First Published Nov 19, 2023, 7:18 PM IST

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. 11 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സോടെ ട്രാവിസ് ഹെഡും ഒരു റണ്ണുമായി മാര്‍നസ് ലാബുഷെയ്നും ക്രീസില്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ഓവറില്‍ ഞെട്ടിയത് ഇന്ത്യ

ജസ്പ്രീത് ബുമ്ര എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സടിച്ച് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ഇന്ത്യയെ ഞെട്ടിച്ചു. ഓസീസ് ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ വാര്‍ണറുടെ ബാറ്റിന്‍റെ എഡ്ജില്‍ തട്ടി ബൗണ്ടറി കടന്നു. അടുത്ത പന്തില്‍ മൂന്ന് റണ്‍സ്. നാലാം പന്തിലും ആറാം പന്തിലും ബൗണ്ടറി. ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സ്. പതിവ് തെറ്റിച്ച് ബുമ്രക്കൊപ്പം ന്യൂബോള്‍ എറിയാന്‍ വന്നത് മുഹമ്മദ് ഷമിയായിരുന്നു. ഷമിയുടെ ആദ്യ പന്ത് വൈഡായെങ്കിലും രണ്ടാം പന്തില്‍ തന്നെ ഷമി അപകടകാരിയായ വാര്‍ണറെ(7) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ആദ്യ പ്രഹരമേല്‍പ്പിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ആ ഓവറില്‍ അഞ്ച് വൈഡ് റണ്‍സും ബൗണ്ടറിയും അടക്കം 11 റണ്‍സടിച്ച ഓസീസ് രണ്ടോവറില്‍ 28 റണ്‍സ് ഓസീസ് സ്കോര്‍ ബോര്‍ഡിലെത്തി. പിച്ചില്‍ നിന്ന് മികച്ച സ്വിംഗും പേസും ലഭിച്ചെങ്കിലും പന്തില്‍ നിയന്ത്രണമില്ലാതായതോടെ ഓസീസ് സ്കോര്‍ ബോര്‍ഡ് അതിവേഗം മുന്നോട്ടു പോയി. ഷമിയെ സിക്സ് അടിച്ച് മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ഒന്ന് പേടിപ്പിച്ചെങ്കിലും മാര്‍ഷിനെയും(15 പന്തില്‍ 15) പിന്നാലെ സ്റ്റീവ് സ്മിത്തിനെയും(4) മടക്കി ജസ്പ്രീത് ബുമ്ര ഓസീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ആദ്യ പത്തോവറില്‍ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സിലെത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 66റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 54ഉം ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47 ഉം റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios