നാട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ അര്‍ധസെഞ്ചുറികള്‍ സെഞ്ചുറികളാക്കുന്നതില്‍ 60 ശതമാനം കണ്‍വേര്‍ഷന്‍ റേറ്റുമായി മുരളി വിജയ് ആണ് ഒന്നാം സ്ഥാനത്ത്. 30 ടെസ്റ്റ് കളിച്ച വിജയ് ആറ് അര്‍ധസെഞ്ചുറിയും ഒമ്പത് സെഞ്ചുറിയും നേടി. രണ്ടാം സ്ഥാനത്ത് മുഹമ്മദ് അസ്ഹറുദ്ദീനാണ്.

ചെന്നൈ: ദക്ഷിണേന്ത്യന്‍ താരങ്ങളോടുള്ള ചില മുംബൈ മന്‍താരങ്ങളുടെ സമീപനത്തെിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ ഓപ്പണറായിരുന്ന മുരളി വിജയ്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം അര്‍ധസെഞ്ചുറികള്‍ സെഞ്ചുറികളാക്കി മാറ്റുന്നതില്‍ മുന്നിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ടെലിവിഷന്‍ സ്ക്രീനില്‍ കാണിച്ചപ്പോള്‍ മഞ്ജരേക്കര്‍ നടത്തിയ പരാമര്‍ശമാണ് മുരളി വിജയിനെ ചൊടിപ്പിച്ചത്.

നാട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ അര്‍ധസെഞ്ചുറികള്‍ സെഞ്ചുറികളാക്കുന്നതില്‍ 60 ശതമാനം കണ്‍വേര്‍ഷന്‍ റേറ്റുമായി മുരളി വിജയ് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ 30 ടെസ്റ്റ് കളിച്ച വിജയ് ആറ് അര്‍ധസെഞ്ചുറിയും ഒമ്പത് സെഞ്ചുറിയും നേടി. രണ്ടാം സ്ഥാനത്ത് മുഹമ്മദ് അസ്ഹറുദ്ദീനാണ്. ഈ കണക്കുകള്‍ ടെലിവിഷന്‍ സ്ക്രീനില്‍ കാണിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് മുരളി വിജയിയുടെ പേര് കണ്ട് താന്‍ ആശ്ചര്യപ്പെട്ടുവെന്ന് കമന്‍ററിക്കിടെ മഞ്ജരേക്കര്‍ പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെ ആശ്ചര്യപ്പെട്ടോ അത് കൊള്ളാലോ എന്ന് ട്വീറ്റ് ചെയ്ത മുരളി വിജയ് പിന്നാലെ ചില മുംബൈ മുന്‍ താരങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ താരങ്ങളെ അഭിനന്ദിക്കാന്‍ മടിയാണെന്നും ട്വീറ്റ് ചെയ്തു.

Scroll to load tweet…
Scroll to load tweet…

കഴിഞ്ഞ മാസം 30നാണ് മുരളി വിജയ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2018ല്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തിണ് വിജയ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചത്. ഇന്ത്യക്കായി 61 ടെസ്റ്റില്‍ കളിച്ച വിജയ് 17 ഏകദിനങ്ങളിലും ഒമ്പത് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 61 ടെസ്റ്റില്‍ 38.28 ശരാശരിയില്‍ 2982 റണ്‍സടിച്ച വിജയ് 12 സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. മുമ്പ് 2019 ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ തട്ടിക്കൂട്ട് കളിക്കാരനെന്ന് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.

Scroll to load tweet…