ഒടുവില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 81-ാം ഓവറില്‍ ആ അത്ഭുതം സംഭവിച്ചു. ന്യൂ ബോളെടുത്ത എബ്ദാത്ത് ഹൊസൈന്‍ എറിഞ്ഞ പന്തില്‍ ഫൈന്‍ ലെഗ്ഗിലേക്ക് പന്ത് ഉയര്‍ത്തിയടിച്ച കോലിയെ ബൗണ്ടറിയില്‍ തൈജുള്‍ ഇസ്ലാം അക്ഷരാര്‍ത്ഥത്തില്‍ പറന്നു പിടിച്ചു.
കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലി പുറത്താവാന്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കണമായിരുന്നു. കാരണം പിങ്ക് പന്തിലും അനായാസ ബാറ്റിംഗ് തുടര്‍ന്ന കോലി 27-ാം ടെസ്റ്റ് സെഞ്ചുറിയുമായി മുന്നേറിയപ്പോള്‍ അവസരങ്ങളൊന്നുമില്ലാതെ ബംഗ്ലാദേശ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും തലകുനിച്ചു.
ഒടുവില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 81-ാം ഓവറില്‍ ആ അത്ഭുതം സംഭവിച്ചു. ന്യൂ ബോളെടുത്ത എബ്ദാത്ത് ഹൊസൈന്‍ എറിഞ്ഞ പന്തില്‍ ഫൈന്‍ ലെഗ്ഗിലേക്ക് പന്ത് ഉയര്‍ത്തിയടിച്ച കോലിയെ ബൗണ്ടറിയില്‍ തൈജുള്‍ ഇസ്ലാം അക്ഷരാര്‍ത്ഥത്തില്‍ പറന്നു പിടിച്ചു. തൈജുളിന്റെ ക്യാച്ച് കണ്ട് ഒരു നിമിഷം കോലി പോലും അവിശ്വസനീയതയോടെ നിന്നുപോയി.
കോലിയെ പുറത്താക്കിയെങ്കിലും ആവേശപ്രകടനങ്ങള്‍ക്കൊന്നും നില്‍ക്കാതെ സല്യൂട് അടിച്ചാണ് എബ്ദാത്ത് യാത്രയാക്കിയത്. 194 പന്തില്‍ 136 റണ്‍സടിച്ച കോലി 18 ബൗണ്ടറികള്‍ പറത്തി. കോലി പുറത്താവുമ്പോള്‍ 202 റണ്‍സ് ലീഡുമായി ഇന്ത്യ മത്സരത്തില്‍ ആധിപത്യം നേടിയിരുന്നു.
