ഇം​ഗ്ലണ്ട് നിരയിൽ നാല് താരങ്ങൾ റണ്ണൗട്ടായപ്പോൾ ഇന്ത്യക്കായി പൂനം യാദവ് രണ്ട് വിക്കറ്റെടുത്തു. സ്കോർ ഇന്ത്യ 20 ഓവറിൽ 148-4, ഇം​ഗ്ലണ്ട് 20 ഓവറിൽ 140-8.

ലണ്ടൻ: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇം​ഗ്ലണ്ടിനെ കീഴടക്കി ഇന്ത്യൻ വനിതകൾ.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷഫാലി വർമയുടെ(48) ബാറ്റിം​ഗ് മികവിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തപ്പോൾ മറുപടി ബാറ്റിം​ഗിൽ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ഇം​ഗ്ലണ്ട് നിരയിൽ നാല് താരങ്ങൾ റണ്ണൗട്ടായപ്പോൾ ഇന്ത്യക്കായി പൂനം യാദവ് രണ്ട് വിക്കറ്റെടുത്തു. സ്കോർ ഇന്ത്യ 20 ഓവറിൽ 148-4, ഇം​ഗ്ലണ്ട് 20 ഓവറിൽ 140-8. പരമ്പരയിലെ ആദ്യ മത്സരം ഇം​ഗ്ലണ്ട് 18 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാനത്തെ മത്സരം 14ന് ചെംസ്ഫോർഡിൽ നടക്കും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ദാനയും(20), ഷഫാലി വർമയും(48) മികച്ച തുടക്കം നൽകി. ഹർമൻപ്രീത് കൗർ(31), ദീപ്തി ശർമ(24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിം​ഗിൽ ടാമി ബ്യൂമോണ്ട്(59), ഹെതർ നൈറ്റ്(30), ആമി എലൻ ജോൺസ്(11) എന്നിവർ മാത്രമെ രണ്ടക്കം കടന്നുള്ളു‌.

ടാമി ബ്യൂമോണ്ടും- ഹെതർ നൈറ്റും ചേർന്ന് മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചെങ്കിലും നൈറ്റിനെ ദീപ്തി ശർമ റണ്ണൗട്ടാക്കുകയും ടാമിയെ ദീപ്തി തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തതോടെ ഇം​ഗ്ലണ്ട് കൂട്ടത്തകർച്ചയിലായി. ദീപ്തിയാണ് കളിയിലെ താരം.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona