Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ ജയത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി

നിശ്ചിത സമയത്ത് ഇന്ത്യ ഒരു ഓവര്‍ കുറച്ചാണ് ബൗള്‍ ചെയ്തത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരില്‍ നിന്നാണ് മാച്ച് ഫീയുടെ 20 ശതമാന് പിഴയായി ഈടാക്കുക. ഐസിസി നിയമപ്രകാരം  നിശ്ചിത സമയത്ത്  പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി ഈടാക്കുക.

India vs England 2nd T20I, India fined for slow over-rate
Author
Ahmedabad, First Published Mar 15, 2021, 6:59 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ജയവുമായി പരമ്പരയില്‍ ഒപ്പമെത്തിയതിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടിയായി പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 20 ശതമാനമാണ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് പിഴയായി വിധിച്ചത്.

നിശ്ചിത സമയത്ത് ഇന്ത്യ ഒരു ഓവര്‍ കുറച്ചാണ് ബൗള്‍ ചെയ്തത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരില്‍ നിന്നാണ് മാച്ച് ഫീയുടെ 20 ശതമാന് പിഴയായി ഈടാക്കുക. ഐസിസി നിയമപ്രകാരം  നിശ്ചിത സമയത്ത്  പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി ഈടാക്കുക.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി പിഴ ശിക്ഷ അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഉണ്ടായില്ല. മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് വിജയവുമായി അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പമെത്തിയിരുന്നു(1-1).

യുവതാരം ഇഷാന്‍ കിഷന്‍റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 164 റണ്‍സെടുത്തപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

Follow Us:
Download App:
  • android
  • ios