അറ്റാക്കിംഗ് മോഡ് ഓണ്‍, എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ത്യക്ക് ഇടിവെട്ട് തുടക്കം നല്‍കി രോഹിത് ശർമ്മയും റിഷഭ് പന്തും

എഡ്‍ജ്‍ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍(ENG vs IND 2nd T20I) സ്വപ്ന തുടക്കവുമായി ഇന്ത്യ. രോഹിത് ശർമ്മയ്ക്കൊപ്പം(Rohit Sharma), റിഷഭ് പന്തിനെ(Rishabh Pant) ഓപ്പണറാക്കിയ തന്ത്രം വിജയിച്ചപ്പോള്‍ ഇന്ത്യ പവർപ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സിലെത്തി. 20 പന്തില്‍ 31 റണ്‍സെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്ത് 14 പന്തില്‍ 26* ഉം വിരാട് കോലി 2 പന്തില്‍ 1* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നത്. 

ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലർ ബൗളിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി റിച്ചാർഡ് ഗ്ലീസന്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഡേവിഡ് വില്ലിയും പ്ലേയിംഗ് ഇലവനിലെത്തി. ടോപ്‍ലിയും മില്‍സുമായി പുറത്തായത്. നിർണായക രണ്ടാം ടി20യില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവർ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്സർ പട്ടേല്‍, അർഷ്‍ദീപ് സിംഗ് എന്നിവരാണ് പ്ലേയിംഗ് ഇലവനിലില്ലാത്തത്. ഇന്ന് ജയിച്ചാല്‍ ഒരു മത്സരം അവശേഷിക്കേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, രവീന്ദ്ര ജഡേജ, ഹർഷല്‍ പട്ടേല്‍, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, യുസ്‍വേന്ദ്ര ചാഹൽ. 

ഇംഗ്ലണ്ട് ടീം: ജേസന്‍ റോയ്, ജോസ് ബട്‍ലർ(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), ഡേവിഡ് മലാന്‍, ലിയാം ലിവിംഗ്‍സ്റ്റണ്‍, ഹാരി ബ്രൂക്ക്, മൊയീന്‍ അലി, സാം കറന്‍, ഡേവിഡ് വില്ലി, ക്രിസ് ജോർദാന്‍, റിച്ചാർഡ് ഗ്ലീസന്‍, മാത്യൂ പാർക്കിന്‍സണ്‍. 

ENG vs IND : എഡ്‍ജ്‍ബാസ്റ്റണ്‍ പോരില്‍ ടോസ് ഇംഗ്ലണ്ടിന്; നാല് വന്‍ മാറ്റങ്ങളുമായി ഇന്ത്യ