Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സിലും തകർന്ന് ഇന്ത്യ, 4 വിക്കറ്റ് നഷ്ടം, പ്രതീക്ഷയായി ഗിൽ, ലീഡ് 300 കടന്നു

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(13) ജെയിംസ് ആന്‍ഡേഴ്സണ്‍ ബൗള്‍ഡാക്കി.

India vs England, 2nd Test Live Updates India Loss 4 wickets, Gill fight back
Author
First Published Feb 4, 2024, 12:35 PM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 14 റണ്‍സുമായി അക്സര്‍ പട്ടേലും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 308 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

ഇന്ത്യയെ ഞെട്ടിച്ച് ആന്‍ഡേഴ്സണ്‍

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(13) ജെയിംസ് ആന്‍ഡേഴ്സണ്‍ ബൗള്‍ഡാക്കി. തന്‍റെ അടുത്ത ഓവറില്‍ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിനെയും(17) ആന്‍ഡേഴ്സണ്‍ വീഴ്ത്തിയതോടെ ഇന്ത്യ ഞെട്ടി. 30-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് 100 കടത്തി കരകയറ്റി.

ഒടുവില്‍ ആ രഹസ്യം പരസ്യമാക്കി ഡിവില്ലിയേഴ്സ്, കോലിയും അനുഷ്കയും വീണ്ടും അച്ഛനും അമ്മയുമാകുന്നു

സ്കോര്‍ 111ല്‍ നില്‍ക്കെ ശ്രേയസിനെ(29) വീഴ്ത്തിയ ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. അരങ്ങേറ്റക്കാരന്‍ രജത് പാടിദാറിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഒമ്പത് റണ്‍സ് മാത്രമെടുത്ത രജതിനെ റെഹാന്‍ അഹമ്മദിന്‍റെ പന്തില്‍ ബെന്‍ ഫോക്സ് ക്യാച്ചെടുത്ത് പുറത്താക്കി. തുടര്‍ച്ചയായി വീണ്ടുും രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായി ഇന്ത്യയെ ഗില്ലും അക്സറും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios