Asianet News MalayalamAsianet News Malayalam

ഇന്ത്യ-ഇംഗ്ലണ്ട് ടി20: നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ടോസ്

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി.

India vs England, 5th T20I, England Won the toss
Author
Ahmedabad, First Published Mar 20, 2021, 6:39 PM IST

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമുകളും ഇപ്പോള്‍ 2-2 തുല്യത പാലിക്കുകയാണ്.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ഫോമിലില്ലാത്ത കെ എല്‍ രാഹുലിന് പകരം പേസ് ബൗളര്‍ ടി നടരാജനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തി. ഇതോടെ ഇന്ത്യന്‍ നിരയില്‍ അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരായി.
 
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Shreyas Iyer, Hardik Pandya, Shardul Thakur, Washington Sundar, Bhuvneshwar Kumar, Rahul Chahar, T Natarajan.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood.

Follow Us:
Download App:
  • android
  • ios