സഞ്ജുവിന്‍റെ സഹ ഓപ്പണറായ അഭിഷേക് ശർമ്മയെ കാണണമെന്ന കൗതുകകരമായ ആവശ്യവും ആരാധകൻ സഞ്ജുവിന് മുന്നിൽ വെച്ചു.

സാനോ: ജപ്പാനെതിരായ ഏക ടി20 മത്സരത്തിന് ശേഷം ഇന്ത്യൻ താരം സഞ്ജു സാംസണും പാകിസ്ഥാനി ആരാധകനും തമ്മിൽ നടന്ന രസകരമായ സംഭാഷണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജപ്പാനിലെ സാനോയിൽ മഴ കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യ 2 റണ്‍ വിജയം കുറിച്ചതിന് പിന്നാലെയായിരുന്നു സംഭവം. മത്സരശേഷം ഗ്രൗണ്ടിന് സമീപത്ത് നിന്ന ആരാധകൻ ആദ്യം ഇഷാൻ കിഷനെയാണ് പേരെടുത്ത് വിളിച്ചത്. എന്നാല്‍ ഇഷാൻ കിഷന്‍ ശ്രദ്ധിക്കാതിരുന്നതോടെ അവിടേക്ക് വന്ന സഞ്ജുവിനെ പേരെടുത്ത് വിളിക്കുകയും തന്‍റെ സ്നേഹം അറിയിക്കുകയും ചെയ്തു.

സഞ്ജുവിന്‍റെ സഹ ഓപ്പണറായ അഭിഷേക് ശർമ്മയെ കാണണമെന്ന കൗതുകകരമായ ആവശ്യവും ആരാധകൻ സഞ്ജുവിന് മുന്നിൽ വെച്ചു. സഞ്ജു, ഐ ലവ് യൂ... അഭിഷേകിനെ ഒന്ന് വിളിക്കാമോ? എന്നായിരുന്നു പാക് ആരാധകന്‍റെ ചോദ്യം. ഇതിന് തികച്ചും ശാന്തനായി സഞ്ജു മറുപടി നൽകി.അഭിഷേക് ഇപ്പോൾ ഭക്ഷണം കഴിക്കുകയാണ്. അത് കഴിഞ്ഞ് അവൻ വരും. മത്സരം കഴിഞ്ഞതേയുള്ളൂ, ഞങ്ങൾക്ക് കുറച്ച് സമയം തരൂവെന്ന് സഞ്ജു ആരാധകന് മറുപടി നൽകി.

Scroll to load tweet…

ഇതോടെ താൻ പാകിസ്താനിൽ നിന്നാണ് വരുന്നതെന്നും എവിടെ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്നും ആരാധകൻ പറഞ്ഞു. "ഞാൻ അവിടെ കാത്തുനിന്നോളാം, ഞാൻ പാകിസ്ഥാനിൽ നിന്നുള്ളയാളാണ്, ഐ ലവ് യൂ!" എന്ന് ആരാധകൻ ഉറക്കെ വിളിച്ചുപറയുകയായിരുന്നു. മഴമൂലം അഞ്ചോവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ജപ്പാനെ 2 റണ്‍സിന് വീഴ്ത്തി ഇന്ത്യ നേരിയ വിജയം സ്വന്തമാക്കിയ മത്സരത്തിന് ശേഷമായിരുന്നു ഈ അപൂർവ്വ നിമിഷം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക