1,10000 പേര്‍ക്കിരുന്ന് കളി കാണാവുന്ന സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നവീകരിച്ച അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തെ വാഴ്ത്തി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍. സ്വപ്നങ്ങളുടെ അരങ്ങ് എന്നു സ്റ്റേഡിയത്തെ വിശേഷിപ്പിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണാണ് ആദ്യം രംഗത്തെത്തിയത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന മൊട്ടേര സ്റ്റേഡിയത്തിന്‍റെ ഭംഗി പങ്കുവെച്ചാണ് പീറ്റേഴ്സന്‍റെ പ്രശംസ.

Scroll to load tweet…

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആദ്യ കാഴ്ചയില്‍ തന്നെ മതിപ്പുളവാക്കി എന്നായിരുന്നു ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ട്വീറ്റ്.

Scroll to load tweet…

മൊട്ടേരയിലെ നവീകരിച്ച സ്റ്റേഡിയത്തിലെ ലോകോത്തര സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച ഇന്ത്യന്‍ താരം റിഷഭ് പന്ത് 24ന് മത്സരം തുടങ്ങാനായുള്ള കാത്തിരിപ്പിലാണെന്നും വ്യക്തമാക്കി.

Scroll to load tweet…

എന്തൊരു സ്റ്റേഡിയമാണിതെന്നായിരുന്നു സ്റ്റേഡിയത്തിന്‍റെ വീഡിയോ പങ്കുവെച്ച് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് കുറിച്ചത്.

Scroll to load tweet…

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനും ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ക്കും വേദിയാവുന്നത് മൊട്ടേരയിലെ നവീകരിച്ച സ്റ്റേഡിയമാണ്. ഇതില്‍ 24ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ നടക്കുന്ന പകല്‍ രാത്രി മത്സരമാണ്.

1,10000 പേര്‍ക്കിരുന്ന് കളി കാണാവുന്ന സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.