പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചാല്‍ നാലാം നമ്പറിലാവും പടിക്കല്‍ ഇറങ്ങുക. രഞ്ജി ട്രോഫിയില്‍ കര്‍ണാടകക്ക് വേണ്ടിയും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എക്കായും നടത്തിയ മികച്ച പ്രകടനങ്ങളാണ് പടിക്കലിനെ ടെസ്റ്റ് ടീമിലെത്തിച്ചത്.
ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയ സാഹചര്യത്തില്‍ ധരംശാലയില്‍ നാളെ തുടങ്ങുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യൻ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും അവസരം ലഭിച്ചിട്ടും തിളങ്ങാനാവാതിരുന്ന രജത് പാടീദാറിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുമെന്നാണ് കരുതുന്നത്.
പാടീദാറിന് പകരം ടീമിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിന് അവസാന ടെസ്റ്റില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പടിക്കല്‍ അരങ്ങേറിയാല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറുന്ന അഞ്ചാമത്തെ താരവമാവും. നേരത്തെ രജത് പാടീദജാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുരെല്‍, ആകാശ് ദീപ് എന്നിവര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയിരുന്നു.
ചരിത്രത്തിലാദ്യം, വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കൻ താരം
പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചാല്‍ നാലാം നമ്പറിലാവും പടിക്കല്‍ ഇറങ്ങുക. രഞ്ജി ട്രോഫിയില്‍ കര്‍ണാടകക്ക് വേണ്ടിയും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എക്കായും നടത്തിയ മികച്ച പ്രകടനങ്ങളാണ് പടിക്കലിനെ ടെസ്റ്റ് ടീമിലെത്തിച്ചത്. ധരംശാലയിലെ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച ബൗണ്‍സ് ലഭിക്കുമെന്ന് കരുതുന്ന പിച്ചില്‍ ജസ്പ്രീത് ബുമ്രയെ തിരികെ വിളിച്ച് ആകാശ് ദീപിനോ മുഹമ്മദ് സിറാജിനോ വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ബുമ്രയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ബൗളിംഗിന്‍റെ കരുത്തു കൂട്ടും. നാലാം ടെസ്റ്റില്‍ തിളങ്ങിയ ആകാശ് ദീപിനെ നിലനിര്‍ത്തി സിറാജിനെ പുറത്തിരുത്താനാണ് സാധ്യത. മൂന്ന് പേസര്‍മാരുമായി ഇറങ്ങാന്‍ തീരുമാനിച്ചാല്‍ കുല്‍ദീപ് യാദവ് പുറത്തിരിക്കേണ്ടിവരും.
ഇന്ത്യൻ ക്യാപ്റ്റനാവേണ്ടതായിരുന്നുവെന്ന് പലരും പറഞ്ഞു, പക്ഷെ...100-ാം ടെസ്റ്റിന് മുമ്പ് അശ്വിന്‍
ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്/ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.
