Asianet News MalayalamAsianet News Malayalam

ബാറ്റിംഗ് ശക്തിപ്പെടുത്താന്‍ ഒരു ബാറ്റ്‌സ്മാനെക്കൂടി ഉള്‍പ്പെടുത്തില്ലെന്ന് കോലി

ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയില്ലെങ്കില്‍ ഏഴാമതായി എത്തുന്ന ഒരു ബാറ്റ്‌സ്മാന്‍ തിളങ്ങുമെന്നാണ് എന്താണുറപ്പെന്നും കോലി

India vs England Virat Kohli has dismissed the possibility of playing an extra batter
Author
Leeds, First Published Aug 28, 2021, 10:18 PM IST

ലീഡ്‌സ്: ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞെങ്കിലും ബാറ്റിംഗ് ശക്തിപ്പെടുത്താന്‍ ഒരു ബാറ്റ്‌സ്മാനെക്കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 20 വിക്കറ്റും വീഴ്ത്താനുള്ള ബൗളര്‍മാരുടെ എണ്ണത്തില്‍ ഒത്തുതീര്‍പ്പിന് തയാറല്ലെന്നും ലീഡ്‌സിലെ വമ്പന്‍ തോല്‍വിക്കുശേഷം കോലി പറഞ്ഞു.

ആറാം നമ്പറില്‍ ഒരു ബാറ്റ്‌സ്മാനെക്കൂടെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നായിരുന്നു കോലിയുടെ മറുചോദ്യം. ഒരു അധിക ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തി ടീം ബാലന്‍സ് ശരിയാക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഒന്നുകില്‍ ജയിക്കാനായി കളിക്കണം അല്ലെങ്കില്‍ തോല്‍വി ഒഴിവാക്കാനായി കളിക്കുക എന്നതാണ് തന്റെ നയമെന്നും കോലി വ്യക്തമാക്കി.

ഇത്തരത്തില്‍ അധിക ബാറ്റ്‌സ്മാനെ ടീമിലുള്‍പ്പെടുത്തി നമ്മള്‍ മുമ്പ് മത്സരങ്ങള്‍ സമനിലയാക്കിയിട്ടുണ്ട്. എന്നാല്‍ ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയില്ലെങ്കില്‍ ഏഴാമതായി എത്തുന്ന ഒരു ബാറ്റ്‌സ്മാന്‍ തിളങ്ങുമെന്നാണ് എന്താണുറപ്പെന്നും കോലി ചോദിച്ചു. 20 വിക്കറ്റെടുക്കാന്‍ കഴിവുള്ള ബൗളിംഗ് നിരയില്ലെങ്കില്‍ പിന്നെ രണ്ട് ഫലങ്ങള്‍ക്കുവേണ്ടിയാകും ടീം കളിക്കുക. അങ്ങനെ കളിക്കുന്നവരല്ല ഈ ഇന്ത്യന്‍ ടീമെന്നും കോലി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight.

Follow Us:
Download App:
  • android
  • ios