Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ വിദേശതാരങ്ങളോട് എല്ലാ രഹസ്യവും വെളിപ്പെടുത്താറില്ലെന്ന് രഹാനെ

ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ഞങ്ങള്‍ പങ്കുവെക്കാറില്ല. അത് വളരെ പ്രധാനമാണ്. രാജ്യത്തിനായി കളിക്കുമ്പോള്‍ വ്യക്തിപരമായും ടീമായും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് പ്രധാനമെന്നും രഹാനെ പറഞ്ഞു.

India vs England We don't tell foreign players everything when we play IPL says Ajinkya Rahane
Author
Chennai, First Published Feb 4, 2021, 6:15 PM IST

ചെന്നൈ: ഐപിഎല്ലില്‍ ഒരു ടീമില്‍ കളിക്കുന്നവരാണെങ്കിലും സഹതാരങ്ങളായ വിദേശ താരങ്ങള്‍ക്ക് ഗെയിം പ്ലാന്‍ പൂര്‍ണമായും പറഞ്ഞുകൊടുക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. ടെസ്റ്റ് ക്രിക്കറ്റും ഐപിഎല്ലും തീര്‍ത്തും വ്യത്യസ്തമാണെന്നും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ രഹാനെ പറഞ്ഞു.

തീര്‍ച്ചയായും ഐപിഎല്ലില്‍ ഞങ്ങള്‍ ഒപ്പം കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന്‍റെ ബൗളര്‍മാര്‍ എവിടെ പന്തെറിയുമെനന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. എന്നാല്‍ ടെസ്റ്റും ഐപിഎല്ലും രണ്ടാണ്. ഐപിഎല്ലില്‍ പന്തെറിയുന്ന ലെംഗ്ത്തില്‍ അല്ല ടെസ്റ്റില്‍ പന്തെറിയുന്നത്.

ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ഞങ്ങള്‍ പങ്കുവെക്കാറില്ല. അത് വളരെ പ്രധാനമാണ്. രാജ്യത്തിനായി കളിക്കുമ്പോള്‍ വ്യക്തിപരമായും ടീമായും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് പ്രധാനമെന്നും രഹാനെ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ച് കളിച്ച ബെന്‍ സ്റ്റോക്സും ജോഫ്ര ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിന്‍റെ പ്രധാന താരങ്ങളെന്ന് പറഞ്ഞ രഹാനെ അവര്‍മാത്രമല്ല, ഇംഗ്ലണ്ട് ടീമെന്നും സന്തുലിതമായ ടീമില്‍ മറ്റ് മികച്ച കളിക്കാരുമുണ്ടെന്നും വ്യക്തമാക്കി. ഇംഗ്ലണ്ടിന്‍റെ ഓരോ താരങ്ങള്‍ക്കെതിരെയും തന്ത്രങ്ങളൊരുക്കുകയും ടീമെന്ന നിലയില്‍ അത് ഫലപ്രദമായി നടപ്പിലാക്കുകയുമാണ് പ്രധാനമെന്നും രഹാനെ പറഞ്ഞു.

Follow Us:
Download App:
  • android
  • ios