Asianet News MalayalamAsianet News Malayalam

അഹമ്മദാബാദിലെ സ്പിന്‍ പിച്ചിനെതിരെ വിമര്‍ശനവുമായി യുവ‌രാജ് സിംഗ്

രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുന്ന മത്സരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണോ എന്ന ചോദ്യവും യുവി മുന്നോട്ടുവെച്ചു. വിജയത്തില്‍ ഇന്ത്യന്‍ ടീമിനെയും മത്സരത്തില്‍ 11 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായ അക്സര്‍ പട്ടേലിനെയും കരിയറില്‍ 400 വിക്കറ്റെടുത്ത അശ്വിനെയും യുവി ട്വീറ്റില്‍ അഭിനന്ദിക്കുകയും ചെയ്തു.

India vs England Yuvraj Singh repsonds on Ahmedabad Spin track
Author
ahamedabad, First Published Feb 25, 2021, 8:44 PM IST

ചണ്ഡീഗഡ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സ്പിന്‍ പിച്ചിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം ഇത്തരം പിച്ചുകളിലാണ് പന്തെറിഞ്ഞിരുന്നതെങ്കില്‍ കരിയറില്‍ അവര്‍ ആയിരമോ എണ്ണൂറോ വിക്കറ്റുകള്‍ സ്വന്തമാക്കുമായിരുന്നുവെന്ന് യുവരാജ് ട്വീറ്റ് ചെയ്തു.

രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുന്ന മത്സരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണോ എന്ന ചോദ്യവും യുവി മുന്നോട്ടുവെച്ചു. വിജയത്തില്‍ ഇന്ത്യന്‍ ടീമിനെയും മത്സരത്തില്‍ 11 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായ അക്സര്‍ പട്ടേലിനെയും കരിയറില്‍ 400 വിക്കറ്റെടുത്ത അശ്വിനെയും യുവി ട്വീറ്റില്‍ അഭിനന്ദിക്കുകയും ചെയ്തു.

നവീകരണത്തിനുശേഷം മൊട്ടേറയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരം വെറും രണ്ട് ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. ആദ്യ ദിനം 13 വിക്കറ്റുകളാണ് വീണതെങ്കില്‍ രണ്ടാം ദിനം 17 വിക്കറ്റുകള്‍ വീണു. ഇരു ടീമും ചേര്‍ന്ന് ആകെ ബാറ്റ് ചെയ്തതാകട്ടെ 140 ഓവര്‍ മാത്രവും. മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ 20 വിക്കറ്റില്‍ 19ഉം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ 10 വിക്കറ്റില്‍ ഒമ്പതും ഇംഗ്ലണ്ട് സ്പിന്നര്‍മാരാണ് വീഴ്ത്തിയത്.

Follow Us:
Download App:
  • android
  • ios