ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശ്രേയസ് അയ്യരുടെയും (68) അഭിഷേക് ശർമ്മയുടെയും (59) അർധസെഞ്ചുറികളുടെ മികവിൽ 189 റൺസ് നേടി. എന്നാൽ ഇന്ത്യൻ ഇന്നിംഗ്‌സിന് ശേഷം മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ചെസ്റ്റര്‍ ലേ സ്ട്രീറ്റ്: ഇന്ത്യ - ഇംഗ്ലണ്ട് ആദ്യ ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇന്ത്യയുടെ ബാറ്റിംഗ് കഴിഞ്ഞതിന് ശേഷമാണ് മഴ ശക്തമായത്. തുടര്‍ന്ന് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചെസ്റ്റര്‍ ലേ സ്ട്രീറ്റ്, റിവര്‍സൈഡ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (47 പന്തില്‍ 68), അഭിഷേക് ശര്‍മ (24 പന്തില്‍ 59), ശിവം ദുബെ (21 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചിരുന്നത്. സാകിബ് മഹ്മൂദ് മൂന്ന് വിക്കറ്റ് നേടി. ഏഴ് പന്തുകള്‍ നേരിട്ട സഞ്ജു സാംസണ്‍ ഒരു റണ്ണെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ആറ് റണ്‍സിനിടെ സഞ്ജു (1), ഇഷാന്‍ കിഷന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അയര്‍ലന്‍ഡ് പര്യടനത്തില്‍ മോശം പ്രകടനം നടത്തിയ സഞ്ജു, അതേ ഫോം ഇംഗ്ലണ്ടിലും തുടരുകയാണ്. തുടക്കം മുതല്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സഞ്ജു ഏഴാം പന്തില്‍ പുറത്താവുകയായിരുന്നു. സാകിബ് മഹ്മൂദിന്റെ പന്തില്‍ ഗള്ളിയില്‍ ക്യാച്ച്. അതേ ഓവറില്‍ ഇഷാന്‍ കിഷന്‍ (0) റണ്ണൗട്ടാവുകയും ചെയ്തു. വൈകാതെ അഭിഷേക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

എന്നാല്‍ ഒമ്പതാം ഓവറില്‍ അഭിഷേക് മടങ്ങി. സാം കറന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 24 പന്തുകള്‍ നേരിട്ട താരം നാല് ഫോറും ആറ് സിക്‌സും നേടി. ശ്രേയസിനൊപ്പം 82 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് മടങ്ങിയത്. തിലക് വര്‍മയ്ക്ക് (13) തിളങ്ങാനായില്ലെങ്കിലും ശ്രേയസ്, ദുബെ എന്നിവരുടെ ഇന്നിംഗ്‌സ് ഇന്ത്യക്ക് തുണയായി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്ന ശ്രേയസിന്റെ ഇന്നിംഗ്‌സ് 18-ാം ഓവറില്‍ അവസാനിച്ചു. ഹര്‍ഷിത് റാണ (0), അക്‌സര്‍ പട്ടേല്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദുബെ പുറത്താവാതെ നിന്നു.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെതല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലൂക്ക് വുഡ്.

ഇന്ത്യ: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

YouTube video player